രാജസ്ഥാനിലും ഒമിക്രോണ്‍ ; കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് വകഭേദം സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു കുടംബത്തിലെ ഒമ്പത് പേര്‍ക്ക് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒമിക്രോണ്‍ വകഭേദം മൂലമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 21 ആയി.

കുടംബത്തിലെ നാല് പേര്‍ ദക്ഷിണാഫ്രിക്കയില്‍ പോയിരുന്നു. ഇവരുടെ സാമ്ബിള്‍ ജീനോം സ്വീകന്‍സിങ്ങിന് അയച്ചിരുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഇവര്‍ രാജ്യത്ത് തിരിച്ചെത്തിയത്.നേരത്തെ മഹാരാഷ്ട്രയിലും ഏഴ് പേര്‍ക്ക് ഒമിക്രോണ്‍ ബാധ കണ്ടെത്തിയിരുന്നു. ഇതില്‍ നാല് പേര്‍ വിദേശ യാത്രകള്‍ കഴിഞ്ഞെത്തിയവരാണ്. അവരുമായി അടുത്ത സമ്ബര്‍ക്കമുള്ള മറ്റ് മൂന്ന് പേര്‍ക്കും രോഗബാധയുണ്ട്.

Related posts

Leave a Comment