Delhi
ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു
ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലികൊടുത്തത്. ശ്രീനഗറിലെ ഷേർ-ഇ-കാഷ്‌മീർ ഇന്റർനാഷ ണൽ കോൺഫറൻസ് സെന്ററിലായിരുന്നു ചടങ്ങുകൾ. ഒമർ അബ്ദുള്ളയ്‌ക്കൊപ്പം മറ്റ് എട്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് കെ. കനിമൊഴി, എൻസിപി നേതാവ് സുപ്രിയ സുലെ, സിപിഐ നേതാവ് ഡി. രാജ, എഎപി നേതാവ് സഞ്ജയ് സിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
Delhi
ആര്‍.ജികര്‍ ബലാത്സംഗകൊലയില്‍ ശിക്ഷാവിധി നാളെ
ന്യൂഡല്‍ഹി: ആര്‍.ജികര്‍ ബലാത്സംഗകൊലയില്‍ ശിക്ഷാവിധി നാളെ. സെലദാഹ് കോടതിയാണ് കേസില്‍ ശിക്ഷ വിധിക്കുക. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍.ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
കേസിലെ പ്രതിയായ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിക്ക വധശിക്ഷ നല്‍കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. നീതി നടപ്പാകുന്ന രീതിയിലുള്ള വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. ഡി.എന്‍.എ റിപ്പോര്‍ട്ട് ഉള്‍പ്പടെ പരിഗണിച്ച് കേസില്‍ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ കോടതികള്‍ കയറി ഇറങ്ങുകയായിരുന്നു. ഒരു കേസ് ഹൈകോടതി പരിഗണിക്കുമ്പോള്‍ മറ്റൊന്ന് സുപ്രീംകോടതിയുടെ പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജെകര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അര്‍ധ നഗ്‌നയാക്കിയ നിലയില്‍ ഇവരുടെ മൃതദേഹം സെമിനാര്‍ ഹാളില്‍ നിന്നും കണ്ടെടുത്തു.
കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയത്.
Delhi
റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഈ മാസം 25 ന് അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം വിരുന്നിലും അദ്ദേഹം പങ്കെടുക്കും. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
2020ല്‍ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആയിരുന്നു പ്രധാന അതിഥി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ ദശാബ്ദങ്ങളായുള്ള ബന്ധമാണുള്ളതെന്നും സമഗ്രപരവും തന്ത്രപവുമായ പങ്കാളി എന്ന നിലയില്‍ ഇന്തോനേഷ്യ ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Delhi
ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 33 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login