Connect with us
48 birthday
top banner (1)

Kerala

പഴയ വീഞ്ഞ്
പുതിയ കുപ്പിയിലോ?

Avatar

Published

on

  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

കേരള സർക്കാരിൻറെ കെ-റെയിൽപദ്ധതി പുതിയൊരു വീഞ്ഞായി പഴയകുപ്പിയിൽ അവതരിപ്പിക്കാനുള്ള നീക്കം അണിയറയിൽ സജീവമായി നടക്കുന്നു. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്തതും വൻ ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്തതുമായ പദ്ധതിയെന്ന നിലയിൽ ഇത്തരം ഒരു റിപ്പോർട്ട് അവതരിപ്പിച്ചിരിക്കുന്നത് ഡിഎംആർസി മുൻമേധാവിയും ബിജെപി അനുഭാവിയുമായ ഇ.ശ്രീധരനാണ്. ഭൂഗർഭ തുരങ്കപാതയോ, ഭൂമിക്ക് മുകളിൽ തൂണിൽ ഉയർത്തിയ പാതയോ രണ്ടുനിലയിൽ സംയോജിപ്പിച്ച നിലയിലോ സെമിസ്പീഡിൽ തുടങ്ങി ഹൈസ്പീഡിൽ ആക്കാൻ കഴിയുന്ന പദ്ധതിയാണ് ഇതെന്നാണ് ഇ.ശ്രീധരൻറെ അവകാശവാദം. ഇതിനിടെ കെ.റെയിലുമായി ബന്ധപ്പെട്ടിട്ടുള്ള ബിൽഡർലൈൻ പദ്ധതിക്ക് കണക്കാക്കിയ തുകയുടെ പത്തുശതമാനത്തോളം അധികംതുക ചെലവാക്കേണ്ടിവരുമെന്നും പറയുന്നു. ഇ. ശ്രീധരൻറെ ആകാശപദ്ധതി മണ്ണിൽ യാഥാർത്ഥ്യമാകുമ്പോൾ എത്രകാലം വേണ്ടിവരുമെന്നും എത്രപണം ജലംപോലെ ഒഴുക്കിക്കളയേണ്ടിവരുമെന്നും കണ്ടറിയേണ്ടതാണ്. ഏതായാലും ശ്രീധരൻറെ ഈ റെയിൽപദ്ധതിപ്രകാരം കോൺഗ്രസ് പാളയംവിട്ട് ഇടതുഭരണ ഛായയിൽ ഡൽഹിയിൽ സുഖിച്ചുകഴിയുന്ന കെ.വി.തോമസ്സിനെ ഒരിക്കൽക്കൂടി വാർത്തയിൽ കാണാൻ കഴിഞ്ഞു. പുതിയ അതിവേഗ റെയിൽപാതയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ മെട്രോമാൻ ചുമതലപ്പെടുത്തിയത് കേരളസർക്കാരിൻറെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ്സിനെയാണ്. ജനങ്ങൾ പ്രക്ഷുബ്ധസമരം സൃഷ്ടിച്ച് തള്ളിക്കളഞ്ഞപദ്ധതി തന്ത്രപരമായി റൂട്ടുമാറ്റി ശ്രീധരൻ-തോമസ് രാഷ്ട്രീയ കൂട്ടുകെട്ടിൻറെ അടിയൊഴുക്കിലൂടെ ഫലപ്രാപ്തിയിലെത്തുമ്പോൾ അത് ബിജെപിക്കും സിപിഎമ്മിനും നൽകുന്ന ആഹ്ലാദം ചില്ലറയല്ല. പല കേസുകളുടെ മാറ്റിവയ്പ്പിലൂടെ തെളിഞ്ഞ ആ ബാന്ധവത്തിൻറെ നടുക്കുന്ന മറ്റൊരുദാഹരണമാണിത്. ഇവിടെയും ഇത്തരമൊരു നീക്കത്തിൻറെ പ്രധാനലക്ഷ്യം അടുത്തുനടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും കോൺഗ്രസ്സിനെ ഒറ്റപ്പെടുത്തലും തന്നെ. കെ.റെയിൽ കുറ്റിപിഴുത് കുളത്തിൽ എറിഞ്ഞവന്മാരെ ഒരുപാഠം പഠിപ്പിക്കണമെന്ന ചിന്ത പിണറായി സർക്കാരിൻറെ മനസ്സിൽ അന്നേ കൂടുകൂട്ടിയിരുന്നു. അതിന് അന്ന് വിഘാതം സൃഷ്ടിച്ചത് കേന്ദ്രഗവൺമെൻറിൻറെ കെ.റെയിലിനോടുള്ള അർദ്ധമനസ്സും തുടർന്നുണ്ടായ നിരാകരണവുമായിരുന്നു. ഇപ്പോൾ അതേപദ്ധതി മറ്റൊരു നാമത്തിലും ഭാവത്തിലും ബിജെപിക്കാരനായ ഇ.ശ്രീധരൻ ഇടതുപക്ഷ സർക്കാരിനു മുമ്പിൽ അവതരിപ്പിക്കുമ്പോൾ അതിന് പ്രത്യക്ഷ അംഗീകാരം കേന്ദ്രസർക്കാർ കൊടുത്തുകഴിഞ്ഞു എന്നുവേണം അനുമാനിക്കേണ്ടത്. അതിന് ഒരു ചാലകശക്തിയായി പ്രവർത്തിക്കാനും ഇടതുപക്ഷത്തോട് നന്ദി പ്രകടിപ്പിക്കാനും കെ.വി.തോമസ്സിന് കഴിഞ്ഞു.
സിൽവർ ലൈനിന് ബദലായി നിർദ്ദേശിക്കുന്ന പുതിയ സെമി സ്പീഡ് പാത സാമ്പത്തികമായി ദുർബ്ബലപ്പെട്ടുനിൽക്കുന്ന കേരളത്തെ ഗർഭിണിയാക്കുംവിധം താങ്ങാനാകാത്ത കടഭാരത്തിലേക്ക് നയിക്കുമെന്നത് വസ്തുതയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ജൂലൈ മാസം തന്നെ തുടർച്ചയായ മൂന്നാം തവണയാണ് കേരളസർക്കാർ ഭീമമായ തുക കടമെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ ഈ മാസം മാത്രം ഏകദേശം നാലായിരത്തിയഞ്ഞൂറുകോടി രൂപയാണ് കേരളത്തിൻറെ കടം. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നലകാമെന്നു പറഞ്ഞിട്ടും മുടക്കം തുടരുന്നു. ദാരിദ്ര്യത്തിൻറെ ബാലഗോപാലവിലാപം പലതവണ കേട്ടുകഴിഞ്ഞിട്ടും കനിയാത്ത കേന്ദ്രസർക്കാരിൻറെ പ്രതിനിധിയായ ശ്രീധരനാണിപ്പോൾ ഒരുലക്ഷം കോടി ചെലവു വരുന്ന റെയിൽ പദ്ധതിയുമായി എഴുന്നെളളിപ്പു നടത്തിയിരിക്കുന്നത്. അതിന് അദ്ദേഹം തൽക്കാലം തോളിൽ കയ്യിട്ടിരിക്കുന്നത് സാഹചര്യത്തിനനുസരിച്ച് രാഷ്ട്രീയനിറം മാറ്റുന്ന കെ.വി. തോമസ്സിനേയും. കേരളസർക്കാരിൻറെ പ്രിയപ്പെട്ടയാളാണിപ്പോൾ കെ.വി. തോമസ്. ഏതു വിധത്തിലും ആരെ കൂട്ടുപിടിച്ചെങ്കിലും അതിവേഗ ട്രെയിനോടുന്നതുകണ്ട് സംതൃപ്തനാകാൻ നോമ്പുനോറ്റിരിക്കുന്ന മുഖ്യമന്ത്രിക്ക് ഇതിൽപ്പരം സന്തോഷം മറ്റൊന്നുമില്ല. പക്ഷേ ഈ പദ്ധതി സാക്ഷാത്കരിക്കുന്നതിനിടയിൽ കേരളം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങൾക്ക് ആരാണ് സമാധാനം പറയുക എന്നത് സംബന്ധിച്ച് ഒരുവ്യക്തത ജനങ്ങൾക്ക് അദ്ദേഹം നൽകേണ്ടതുണ്ട്. സാമ്പത്തികത്തിനോടൊപ്പം പാരിസ്ഥിതികമായ മറ്റൊരുവിഷയം ഇവിടെ ഉയർന്നുവരുന്നുണ്ട്. ഈ ശ്രീധരൻ മുന്നോട്ടുവച്ചിരിക്കുന്ന സെമി സ്പീഡ് പദ്ധതി പരിസ്ഥിതിക്ക് ദോഷം വരുന്നില്ല എന്നുപറയുന്നത് സത്യത്തിൽ നിന്നകന്ന ഒരു ഭംഗിവാക്ക് മാത്രമാണ്. ചുരുങ്ങിയ വിസ്തൃതിയുള്ള കേരളത്തിലൂടെ കൂടുതലും ഭൂഗർഭപാതയായി കടന്നുപോകുന്ന അതിവേഗ റെയിൽപദ്ധതി പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കില്ല എന്ന് പറയുന്നതിലെ സാംഗത്യമാണ് ആർക്കും മനസ്സിലാകാതെ പോകുന്നത്. മുൻപ് ഉമ്മൻചാണ്ടി സർക്കാരിൻറെ അവസാനകാലത്ത് നിർദ്ദേശിക്കപ്പെട്ട സെമി സ്പീഡ് പദ്ധതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇത് അവതരിപ്പിച്ചതെന്നാണ് കെ.വി.തോമസ് പറഞ്ഞിരിക്കുന്നത്. എന്നാൽ അന്ന് ഭൂഗർഭപാതയൊന്നും നിർദ്ദേശിക്കപ്പെട്ടിരുന്നില്ല. ഇത് വക്രബുദ്ധിയിൽ സൃഷ്ടിച്ചെടുക്കപ്പെട്ട സാമ്പത്തിക-പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന വെറുമൊരു സ്വപ്നപദ്ധതിമാത്രമാണ്. ഈ അതിവേഗ റെയിൽ നിർദ്ദേശത്തിൻറെ അടിസ്ഥാനലക്ഷ്യം മറ്റുപലതുമാണ്. എന്താണ് അതെന്ന് തിരിച്ചറിയാൻ ലോക്സഭാ നിയമസഭാ ഇലക്ഷൻവരെ കാത്തിരിക്കേണ്ടിവരും. ചിലപ്പോൾ അതിനുമുമ്പുതന്നെ ബോധ്യപ്പെട്ടെന്നും വരും.

വാൽക്കഷണം:
ലോകത്തിനുമുന്നിൽ ഭാരതം തലകുനിച്ചുനിൽക്കുന്നു. ഒരുദേശീയ പതാകപോലും ചുരുട്ടിയെറിഞ്ഞ് കൊടുത്ത് സ്ത്രീകളുടെ നഗ്നതമറയ്ക്കാൻ ആരും ഒരുമ്പെടാത്ത രാജ്യമായി ഭാരതം അധഃപതിച്ചിരിക്കുന്നു. അപമാനത്തിൻറെ പെരുവഴിയിലൂടെ മണിപ്പൂരിലെ എന്നുപറയാതെ ഭാരത്തിലെ പെൺമക്കൾ നടന്നുനീങ്ങിയപ്പോൾ ലോകമനസാക്ഷിക്കുമുന്നിൽ ഭാരതം വിവസ്ത്രയായ പ്രതീതിയാണുണ്ടായത്. ഭരണമെന്നത് വേണ്ടിടത്ത് സംസാരിക്കാതിരിക്കലും അനാവശ്യമായ ഇടത്ത് വാചാലമാകുന്ന ദുരന്തവുമായിരിക്കുന്നു. മണിപ്പൂരിലെ സ്ത്രീകളെ നഗ്നരാക്കി വഴിനടത്തിച്ച സംഭവത്തെക്കുറിച്ച് ജൂൺ 12 ന് പരാതി നൽകിയിരുന്നെങ്കിലും വനിതാകമ്മീഷൻ അധ്യക്ഷ രേഖാശർമ്മ ഒരു നടപടിയും എടുത്തില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അവർ എങ്ങനെ നടപടിയെടുക്കും! അവരുടെ നിയമസ്വാതന്ത്ര്യത്തിനുമേൽ കേന്ദ്രഭരണത്തിൻറെ ചങ്ങല കിടക്കുകയല്ലേ? ബ്രിജ്ഭൂഷൺമാരെ സംരക്ഷിക്കുന്ന ഒരു ഭരണസംവിധാനത്തിൽ നിന്ന് സ്ത്രീകൾക്ക് നീതികിട്ടുമെന്ന് ചിന്തിക്കുന്നതുതന്നെ അബദ്ധമാണ്.
*

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

‘ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ല, മാപ്പ് പറയേണ്ട കാര്യമില്ല’; പി എം ആർഷോ

Published

on

തിരിവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ശ്രീനിവാസൻ തെറി പറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാർത്ഥി തല്ലിയത്. അതിന് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ 2016 ലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ആഗോള വിദ്യാഭ്യാസ ഉച്ചകോടിക്കിടെ എസ്എഫ്ഐ പ്രവർത്തകർ ടിപി ശ്രീനിവാസനെ മുഖത്തടിച്ചു വീഴ്ത്തിയത്. കാമിനി ശരത് (23) എന്ന ജെ എസ് ശരത് എന്ന എസ്എഫ്ഐ നേതാവാണ് ടിപി ശ്രീനിവാസനെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെ പ്രതികൂടിയാണ് ഇയാൾ.

വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചയ്ക്കു വഴിവെച്ചു എന്ന് ആരോപിച്ചാണ് മർദനത്തിന് കാരണം. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകശാലകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇടതു സർക്കാരിന്റെ നയമാറ്റത്തിന് പിന്നാലെ പിന്നാലെയാണ് ആക്രമിച്ച സംഭവം വീണ്ടും ചർച്ചയായത്. അദ്ദേഹം നേരിട്ട മർദനത്തിന് ന്യായീകരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ശ്രീനിവാസൻ തന്തയ്ക്ക് വിളിച്ചതുകൊണ്ടാണ് തല്ലിയത് എന്ന ന്യായമാണ് ഇപ്പോൾ നിരത്തുന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശരത്തിനെ സഹകരണ മേഖലയിൽ ജോലി നൽകുകയും പാർട്ടിയിൽ ഉന്നത സ്ഥാനം നൽകുകയും ചെയ്ത സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനം അടുത്തിടെ ഉയർന്നിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

പാതിവല തട്ടിപ്പ് കേസിൽ വ്യാജവാർത്ത; റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽനാടൻ എംഎൽഎ

Published

on

കൊച്ചി: വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി.

വാർത്താ അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

Advertisement
inner ad
Continue Reading

Kerala

വയനാട് സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നിലപാട്; കേരളത്തോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ പൂർണരൂപം

Advertisement
inner ad

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുത്.

50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31-ന് മുൻപ് വിനിയോഗിക്കണമെന്നതാണ് നിർദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.

Advertisement
inner ad

പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സർക്കാരാണ് കേരളത്തിന് അർഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കേണ്ടത്. അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയാറാകണം. കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും

Advertisement
inner ad
Continue Reading

Featured