പഴയ വാഹനങ്ങൾ പൊളിക്കൽ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ഡൽഹി : പഴയ വാഹനങ്ങൾ പൊളിച്ചു നീക്കുന്നതിനുള്ള പൊളിക്കൽ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ നയമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ ആണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ വികസന യാത്രയിലെ നാഴികക്കല്ലാണ് ഈ നയം. യുവാക്കളും സ്റ്റാർട്ട് അപ്പ് സംഗമങ്ങളും ഇതിന്റെ ഭാഗമാകണം. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് പുതിയ നയം. പുതിയ നയം 10000 കോടിയുടെ നിക്ഷേപവും 35000 തൊഴിലവസരങ്ങളും രാജ്യത്ത്സൃഷ്ടിക്കും. ഭയം നടപ്പാക്കുന്നതിന് ഭാഗമായി 70 പൊളിക്കൽ കേന്ദ്രങ്ങൾ രാജ്യത്ത് തുറക്കും. ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ വാഹനത്തിന്റെ കാര്യക്ഷമത പരിശോധിച്ച ശേഷമായിരിക്കും പൊളിക്കുന്നത്. ഇതിനായുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളും എല്ലാ ജില്ലയിലും തുറക്കും. വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും കാലപ്പഴക്കം എത്തിയാൽ ടെസ്റ്റിങ്നി ർബന്ധമാക്കും.അതേസമയം, ഇത് എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. സൂചനകള്‍ അനുസരിച്ച് 15 വര്‍ഷത്തിലധികം കാലപഴക്കമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങളായിരിക്കും ആദ്യം പൊളിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. 2022 ഏപ്രില്‍ മാസത്തോടെ ഇത് നടപ്പാക്കി തുടങ്ങുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു. പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കി, പുതിയ വാഹനം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. വാഹനങ്ങളുടെ സ്‌ക്രാപ്പ് മൂല്യം ഷോറൂം വിലയുടെ ആറ് ശതമാനം വരെയായിരിക്കുമെന്നാണ് വിവരം. ഇതിനൊപ്പം വാണിജ്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 15 ശതമാനവും റോഡ് നികുതി ഇളവും ഒരുക്കിയേക്കും.

Related posts

Leave a Comment