വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഇനി മുതൽ ‘ചില്ലറ’ കാര്യമല്ല; ഇരുട്ടടിയായി കേന്ദ്ര റോഡ് മന്ത്രാലയത്തിന്റെ നിരക്ക് വർധന

വാഹനം പൊളിക്കല്‍നയത്തിന്റെ ഭാഗമായി പഴയ വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷന്‍, ഫിറ്റ്നസ് എന്നിവയ്ക്ക് പുതിയ നിരക്ക് പ്രഖ്യാപിച്ചു കേന്ദ്ര റോഡ് മന്ത്രാലയം.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് നിരക്കുകള്‍ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. പുനര്‍ രജിസ്‌ട്രേഷന്‍ ഫീസ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഫീസ് എന്നിവയുടെ നിരക്ക് മൂന്നു മുതല്‍ എട്ട് മടങ്ങ് വരെയാണ് കേന്ദ്രം വര്‍ധിപ്പിച്ചത്.

15 വര്‍ഷം പഴക്കമുള്ള കാറിന്റെ പുനര്‍ രജിസ്‌ട്രേഷന്‍ നിരക്ക് നിലവിലെ ഫീസ് 600 രൂപയില്‍നിന്ന് 5,000 രൂപയായാണ് ഉയര്‍ത്തിയത്. പഴയ ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ ചാര്‍ജ് 300 രൂപയില്‍നിന്ന് 1,000 രൂപയായും ഉയര്‍ത്തി. അതുപോലെ, 15 വര്‍ഷത്തിലധികം പഴക്കമുള്ള ബസിന്റെയോ ട്രക്കിന്റെയോ ഫിറ്റ്‌നസ് പുതുക്കുന്നതിനുള്ള ചാര്‍ജ് 1500 രൂപയില്‍ നിന്ന് 12,500 രൂപയോളമാണ് വര്‍ധിച്ചത്. ഇടത്തരം ചരക്ക്, പാസഞ്ചര്‍ മോട്ടോര്‍ വാഹനത്തിന്റെയും ഫീസ് 10,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത ബൈക്കുകളുടെയും കാറുകളുടെയും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് യഥാക്രമം 10,000 രൂപയും 40,000 രൂപയും ചിലവാകും.

പുതുക്കിയ നിരക്ക് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

Related posts

Leave a Comment