വൃദ്ധന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ മര്‍ദനം

തിരുവനന്തപുരം : പരസ്പര ജാമ്യത്തിലെടുത്ത തുക തിരിച്ചടയ്ക്കാത്തത് ചോദ്യം ചെയ്ത വൃദ്ധനെ ക്രൂരമായി മര്‍ദിച്ച്‌ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. എണ്‍പത്തിയഞ്ചുകാരനായ സോമനെയാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുമേഷ് മര്‍ദിച്ചത്.സഹകരണ ബാങ്കില്‍ നിന്നാണ് പരസ്പര ജാമ്യത്തില്‍ ഇവര്‍ തുക വായ്പ്പ എടുത്തിരുന്നത്. ഈ പണം തിരിച്ചടയ്ക്കാത്തത് ചോദ്യം ചെയ്തതിനാണ് സുമേഷ് തന്നെ മര്‍ദിച്ചതെന്ന് സോമന്‍ പറഞ്ഞു.

വിഷയത്തില്‍ കുടുംബം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. കൊട്ടാരക്കര വെണ്ടാറിലുണ്ടായ സംഭവത്തിന്‍്റെ സിസിടിവി ദൃശ്യങ്ങളടക്കം നല്‍കിയെങ്കിലും സിപിഐഎം നേതാക്കളുടെ സമ്മര്‍ദ്ധത്താല്‍ നിസാര വകുപ്പുകള്‍ ചുമത്തി ഇയാളെ വിട്ടയക്കുകയായിരുന്നു.

സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സോമന്‍്റെ വീട്ടിന് മുന്നിലെത്തിയ സുമേഷ് തന്നെയും മകളെയും അസഭ്യം പറയുകയും, വസ്ത്രങ്ങള്‍ വലിച്ച്‌ കീറിയതായും സോമന്‍ പറഞ്ഞു. ഇതിനെതിരെ പരാതിപെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment