ഒരു മാസത്തിനുള്ളില്‍ പെട്രോളിനു കൂടിയത് പത്തു രൂപ, നാളെ യുഡിഎഫ് പ്രതിഷേധം

കൊച്ചിഃ കുതിക്കുന്ന ഇന്ധന- പാചക വാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യുഡിഎഎഫ് പ്രവര്‍ത്തകര്‍ നാളെ കുടുംബ സമേതം സത്യഗ്രഹസമരം നടത്തും. സ്വന്തം വീടുകള്‍ കേന്ദ്രീകരിച്ച് കോവിഡ് മാനദണ്‍ങ്ങള്‍ പാലിച്ചായിരിക്കും പ്രതിഷേധം. കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ ലിറ്ററിന് 33 രൂപ വര്‍ധിച്ചു. ഒരു മാസത്തെ മാത്രം വര്‍ധന പത്തു രൂപയോളം വരും. ക്രൂഡ് വില വര്‍ധനയുടെ പേരു പറഞ്ഞ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. പെട്രോളിയം വില്പന ജിഎസ്‌ടി യുടെ പരിധിയില്‍ കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാരും തയാറല്ല.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, ഇന്ധനവില പരിധി വിട്ടപ്പോള്‍ സംസ്ഥാന വില്പന നികുതിയില്‍ ഇളവ് വരുത്തി വില പിടിച്ചുനിര്‍ത്തിയിരുന്നു. ഇപ്പോഴത്തെ കേരള സര്‍ക്കാരും ഈ മാതൃക പിന്തുരണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 11 മണി വരെ നടത്തുന്ന കുടുംബസത്യഗ്രഹത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ കുടുംബസമേതം അവരവരുടെ വീടുകളില്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് കൺവീനർ എം.എം ഹസൻ പറഞ്ഞു. അഞ്ച് ലക്ഷം വീടുകളിൽ പത്ത് ലക്ഷം പേർ സത്യാഗ്രഹത്തിൽ പങ്കു ചേരും.
യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ എറണാകുളത്തെ വസതിയിലും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലെ വസതിയിലും പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിക്കലിതങ്ങളും മലപ്പുറത്തെ വസതിയിലും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതിയിലും
രമേശ്‌ചെന്നിത്തല തിരുവനന്തപുരത്ത്ജഗതിയിലെവസതിയിലും യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ജഗതിയിലെ വസതിയിലും മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലെ വസതിയിലും പി.ജെ. ജോസഫ്തൊടുപുഴയിലെ വസതിയിലും ആര്‍.എസ്.പി.നേതാക്കളായ എ.എ.അസീസ്,എം.കെ.പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍ കൊല്ലത്തെ വസതികളിലും അനൂപ് ജേക്കബ് കൂത്താട്ടുകുളത്തെ വസതിയിലും
മാണി സി.കാപ്പന്‍ പാലായിലെ വസതിയിലും സി.പി.ജോണ്‍ തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയിലും
ജി.ദേവരാജന്‍ കൊല്ലത്ത് രാമന്‍കുളങ്ങരയിലെ വസതിയിലും ജോണ്‍ ജോണ്‍ പാലക്കാട്ടെ വസതിയിലും
രാജന്‍ ബാബു എറണാകുളത്തെ വസതിയിലും കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കരയിലെ വസതിയിലും
മറ്റ് യു.ഡി.എഫ് എം. പി മാരും എം.എല്‍.എമാരും നേതാക്കളും അവരുടെ വസതികളിലെ സത്യഗ്രഹത്തില്‍ പങ്കുചേരുമെന്ന് ഹസൻ അറിയിച്ചു.

Related posts

Leave a Comment