ഇന്ധന വില ഇന്നും കൂട്ടി, തലസ്ഥാനത്തും ഇടുക്കിയിലും ഡീസലിന് നൂറു രൂപ കടന്നു

തിരുവനന്തപുരം. ഡീസൽ, പെട്രോൾ വില ഇന്നും ഉയർത്തി. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം ന​​ഗരത്തിലും ഇടുക്കി ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലും ഡീസൽ വില നൂറ് കടന്നു. തുടർച്ചയായ ഓൻപതാം ദിവസമാണ് ഇന്ധന വില ഉയർത്തുന്നത്. കേരളത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒരു മാസത്തോളം വില കൂട്ടാതിരുന്ന എണ്ണക്കമ്പനികൾ കഴിഞ്ഞ ഒരു വർഷമായി മിക്കവാറും എല്ലാ ദിവസവും വില ഉയർത്തുകയാണ്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ഡീസലിന് മൂന്നു രൂപയും പെട്രോളിന് രണ്ടര രൂപയും വർധിച്ചു.
​ഗാർഹിക ഉപയോ​ഗത്തിനുള്ള പാചക വാതകത്തിന് ആയിരം രൂപ പിന്നിട്ടു. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുകയും വില ഉയർത്തുകയും ചെയ്ത കേന്ദ്ര സർക്കാർ സമസ്ത മേഖലയിലും ജനങ്ങളെ വറചട്ടിയിലിട്ടു വറക്കുകയാണ്. വില്പന നികുതിയിൽ ഇളവനുവദിക്കാതെ സംസ്ഥാന സർക്കാരും ഈ കൊള്ളയ്ക്ക് കൂട്ടു നിൽക്കുന്നു.
ഇന്ധനങ്ങളെ ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ അനുവദിക്കാത്തതാണു വില ഉയരാൻ കേരണമെന്നാണ് കേന്ദ്ഭാഷ്യം. എന്നാൽ ഒരു നീതീകരണവുമില്ലാതെ കേന്ദ്ര സർക്കാർ നികുതി അഡ്ജസ്റ്റ് ചെയ്ത് വില ഉയർത്തുകയാണെന്നു സംസ്ഥാനങ്ങളും വാദിക്കുന്നു. വർഷത്തിൽ ശരാശരി രണ്ടു രൂപയിൽ താഴെ വില വർധിപ്പിച്ച ഒന്നും രണ്ടും യിപിഎ സർക്കാരിനെതിരേ ബിജെപി മുന്നോട്ടു വച്ച ജനകീയ മുദ്രാവാക്യമായിരുന്നു, അച്ഛേ ദിൻ ആയേ​ഗ എന്ന്. ഒരു ലിറ്റർ പെട്രോളിന് അൻപതു രൂപയ്ക്കു ലഭ്യമാക്കുമെന്നായിരുന്നു അന്നത്തെ വാ​ഗ്ദാനം. അന്ന് ഒരു ലിറ്റർ ഡീസലിന് അറുപതു രൂപയായിരുന്നു ശരാശരി വില. ഇന്ന് അൻപതു രൂപ നൽകിയാൽ അര ലിറ്റർ ഡീസൽ പോലും കിട്ടില്ല. പെട്രോളിന് ലോകത്തേക്കും ഉയർന്ന വിലയാണ് ഇന്ത്യയിൽ ഈടാക്കുന്നത്.
പ്രധാന ന​ഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില- ഡീസൽ, പെട്രോൾ എന്ന ക്രമത്തിൽ
തിരുവനന്തപുരംഃ 100.23 106.74
കൊച്ചി ഃ98.33 104.78
കോഴിക്കോട് ഃ98.66 104.94
ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ ഡീസൽ ലിറ്ററിന് 100.10 രൂപയുംഅണക്കരയിൽ 100.07 രൂപയുമാണ് ഇന്നത്തെ വില.

Related posts

Leave a Comment