കേരളത്തിൽ എല്ലായിടത്തും ഡീസലിന് 100 രൂപ കടന്നു


കൊച്ചി: സംസ്ഥാനത്ത് മിക്കയിടത്തും ഡീസലിന് നൂറ് രൂപ പിന്നിട്ടു. കോച്ചി ന​ഗരത്തിൽ 100.22 രൂപയാണ് ഒരു ലിറ്റർ ഡീസലിന് ഇന്നത്തെ വില. കോഴിക്കോട്ട് ചില പമ്പുകളിൽ ഇന്നലെത്തന്നെ ഈ വില എത്തിയിരുന്നു. തിരുവനന്തപുരത്തും ഇടുക്കിയിലും ഒരാഴ്ചയായി നൂറു രൂപയ്ക്കു മുകളിലാണ് ഡീസൽ വില. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നു വർധിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അധിക നികുതിയും സ്വകാര്യ എണ്ണക്കമ്പനികൾക്കു വേണ്ടിയുള്ള ലാഭനീക്കവുമാണ് ഇന്ധന വില ഇത്രയുമധികം ഉയർത്തിയത്.
സംസ്ഥാനത്തെ പ്രധാന ന​ഗരങ്ങളിൽ ഇന്നത്തെ ഇന്ധന വില പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ
തിരുവനന്തപുരം ഃ 108.44 -102.10
കൊച്ചിഃ 106.40 – 100.22
കോഴിക്കോട്ഃ 106.71 – 100.42

Related posts

Leave a Comment