‍ഡീസലിന് ഈ മാസം മാത്രം കൂടിയത് 9 രൂപ, പെട്രോളിന് 7 രൂപ

കൊച്ചി ഒരു മയവുമില്ലാതെ ഇന്ധന വില കൂട്ടിക്കൊണ്ടേയിരിക്കുന്നു. ഉപയോക്താവിനെ പിഴിയുന്നതിന് 35- 37 എന്ന വിചിത്രമായ കണക്കാണ് വിലവർധനവിന് കഴിഞ്ഞ രണ്ടാഴ്ചായയായി എണ്ണക്കമ്പനികൾ കാണിക്കുന്നത്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിനു 37 പൈസയും എന്ന നിരക്കിലുള്ള വർധന ഇന്നും തുടർന്നു. ഈ മാസം ഇതുവരെ ഡീസലിന് ഒൻപതു രൂപയും പെട്രോളിന് 7 രൂപയും കൂടി.
മിനിമം ബസ് യാത്രക്കൂലി 12 രൂപയായിക്കി ഉയർത്തണമെന്നും ഓരോ കിലോമീറ്റർ യ്ത്രയ്ക്കും ഒരു രൂപ കൂടുതൽ നൽകണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അടുത്തമായം ഒൻപതു മുതൽ സമരം പ്രഖ്യാപിച്ചിരിക്കയാണ്. മിനിമം നിരക്ക് പത്തു രൂപയാക്കുമെന്ന് ഇന്നലെ കെഎസ്ആർടിസി അധികൃതരുമായി നടത്തിയ മന്ത്രിതല ചർച്ചയിൽ ഏകദേശ ധാരണയായിട്ടുണ്ട്. നിത്യോപയോ​ഗ സാധനങ്ങളുടെയെല്ലാം വില കുത്തനേ കൂടി. പച്ചക്കറി, മീൻ എന്നിവയുടെ വിലയും ഓരോ ദിവസവും കൂടുകയാണ്. അടുത്ത മാസം സ്കൂൾ തുറക്കുന്നതോടെ ബസ് ഫീസ് ഇരട്ടിയോളമാകുമെന്നു സ്കൂൾ അധികൃതർ പറയുന്നു. സർക്കാർ സ്കൂളുകളിലെ ബസ് യാത്രാനിരക്കും ആനുപാതിയമായി ഉയരും. ഇന്നത്തെ ഇന്ധനവില പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ.
കൊച്ചി ഃ 108.55 102.40
തിരുവനന്തപുരംഃ 110.59 104.35
കോഴിക്കോട്ഃ 108.55 102.40

Related posts

Leave a Comment