ഇന്ധന വിലവർധന അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കണമെന്ന് റിപ്പോർട്ട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വിലവർധന വീണ്ടും ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിരുന്നു. അതുകൊണ്ട് തന്നെ വിലവർധന ഉണ്ടാവുമെന്നാണ് സൂചന.
ഇന്ധന വിലവർധന; അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്
