ഒരു മാസംഃ ഡീസലിനു കൂടിയത് 8.12 രൂപ, പെട്രോളിന് 6.42 രൂപ, ഇന്നും കൂട്ടി

കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഡീസലിന് 8.12 രൂപയും പെട്രോളിന് 6.42 രൂപയും വർധിച്ചു. ഒരു മാസത്തെ റെക്കോഡ് വർധനയാണിത്. കേരളത്തിലെ പ്രധാന ന​ഗരങ്ങളിലെ വില പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽഃ
കൊച്ചിഃ 108.25 102.06
തിരുവനന്തപുരംഃ 110.45, 104.14
കോഴിക്കോട് ഃ 108.39 102.20.
രാജസ്ഥാനിലെ ​ഗം​ഗാന​ഗറിൽ 120 രൂപയ്ക്കു മുകളിലാണു പെട്രോൾ വില. ഇന്ധനവില വർധന മൂലം കേരളത്തിലടക്കം നിത്യോപയോ​ഗ സാധനങ്ങളുടെ വില കുതിക്കുന്നു. പച്ചക്കറികൾക്കെല്ലാം പൊള്ളുന്ന വില. ഈ മാസം ഒന്നു മുതൽ സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങാനിരിക്കെ, സ്കൂൾ ബസ് ഫീസ് ഇരട്ടിയോളം ഉയരുമെന്ന് സ്കൂൾ അധികൃതർ. സീറ്റിം​ഗ് കപ്പാസിറ്റിയുടെ പകുതി മാത്രം കുട്ടികളെ കയറ്റുന്നതും പ്രായോ​ഗികമല്ലെന്ന് അധികൃതർ പറയുന്നു. സ്കൂൾ വാഹനങ്ങൾ ഒഴിവാക്കി സ്വകാര്യ വാഹനങ്ങൾ ഏർപ്പാടാക്കാൻ രക്ഷിതാക്കൾ നിർബന്ധിതരായേക്കും.
കോവിഡ് മൂലം സ്കൂൾ അടച്ചപ്പോഴുണ്ടായിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ ‍ഡീസൽ വില.

Related posts

Leave a Comment