ഇന്ധനവില ഇന്നും കൂടി, പ്രതിഷേധം ആളിക്കത്തുന്നു

കൊച്ചിഃ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനു വില കുറയുമ്പോഴും രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുതിക്കുന്നു. ജിഎസ്ടി പരിധിയില്‍ ഇന്ധനങ്ങളെ ഉള്‍പ്പെടുത്താത്തതും കേന്ദ്ര സര്‍ക്കാര്‍ അടിക്കടി നിടകുതി ഉയര്‍ത്തുന്നതുമാണ് വില ഉയരാന്‍ കാരണം. കേന്ദ്രം കൂട്ടുന്നതിനനുസരിച്ച് സംസ്ഥാന സര്‍ക്കാരും നികുതി ഉയര്‍ത്തുകയാണ്. സംസ്ഥാന വില്പന നികുതി‌യില്‍ ഇളവ് അനുവദിച്ച് വില നിയന്ത്രിച്ചിരുന്ന മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ മാതൃക പിന്തുടരണമെന്ന ജനങ്ങളുടെ ആവശ്യവും നിരാകരിക്കപ്പെട്ടു. വിലവര്‍ധനയില്‍ പ്രതിഷേധിച്ചു സംസ്ഥാനമെങ്ങും ഇന്നു പ്രതിഷേധം ഇരമ്പും.

പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.01 രൂപയും ഡീസലിനു 94.71 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്തും കോഴിക്കോട്ടും യഥാക്രമം 102.89 – 96.47, 101.46 – 95.16 രൂപ വീതവും. ഇന്ധനവില വര്‍ധനയിലും പാചക വാതക വില വര്‍ധനവിലും പ്രതിഷേധിച്ച് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്നു അഞ്ച് ലക്ഷം വീടുകളില്‍ ഉപാവാസ സമരം നടത്തും. പത്തു ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു.

പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം
-രാവിലെ 10 മണി മുതല്‍ 11 മണി വരെ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍- എറണാകുളം പറവൂരിലെ വസതി

കെ.പി.സി.സി.പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി- കണ്ണൂരിലെ വസതി

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി-കൊട്ടാരക്കര

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പിറ്റി തോമസ്-തൃക്കാക്കര പാലാരിവട്ടം

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് റ്റി.സിദ്ധിഖ്-കല്‍പ്പറ്റ

പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിക്കലിതങ്ങളും- മലപ്പുറത്തെ വസതി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതി

തിരുവനന്തപുരം

യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍- ജഗതിയിലെ വസതി

മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ -പേരൂര്‍ക്കടയിലെ വസതി

മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല-ജഗതിയിലെവസതി

സി.പി.ജോണ്‍ വഴുതക്കാട്

തൊടുപുഴ -പി.ജെ.ജോസഫ്‌

ആര്‍.എസ്.പി.നേതാക്കളായ എ.എ.അസീസ്,എൻ.കെ.പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍- കൊല്ലം

ജി.ദേവരാജന്‍ കൊല്ലം രാമന്‍കുളങ്ങര

അനൂപ് ജേക്കബ് കൂത്താട്ടുകുളം

പാലാ-മാണി സി.കാപ്പന്‍

ജോണ്‍ ജോണ്‍ പാലക്കാട്

രാജന്‍ ബാബു-എറണാകുളം

Related posts

Leave a Comment