പ്രതിഷേധങ്ങള്‍ക്കു പുല്ലുവില, പെട്രോള്‍, ഡീസല്‍, പാചക വാതക വില ഇന്നും കൂടി

കൊച്ചി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കൂടുന്നു എന്ന കാരണം പറഞ്ഞ് എണ്ണക്കമ്പനികള്‍ ഇന്ധന വില വീണ്ടും ഉയര്‍ത്തി. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില ഉയര്‍ന്നത്. എട്ടു ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിനു ഒന്നര രൂപ വര്‍ധിച്ചു. പെട്രോ ളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നത്തെ വില വര്‍ധന. കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്ധ‌നവില. പെട്രോള്‍, ഡീസല്‍ എന്ന ക്രമത്തില്‍ഃ

തിരുവനന്തപുരംഃ 105.18, 98.36

കൊച്ചിഃ 103.12, 92.42

കോഴിക്കോട്ഃ 103.42 96.74

പാചകവാതകത്തിനും വില ഉ.യരുകയാണ്. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് ഇന്നു പതിനഞ്ചു രൂപ വര്‍ധിച്ചു. കൊച്ചിയില്‍ Rs906.50 ആണ് ഇന്നത്തെ വില. എന്നാല്‍ വ്യാവസായിക സിലിണ്ടറുകളുടെ വില രണ്ട് പൈസ കുറഞ്ഞു. Rs 1726 ആണ് കൊച്ചിയില്‍ ഇന്നത്തെ വില.

Related posts

Leave a Comment