ബഹ്‌റൈൻ ഒഐഐസിസി ദേശീയ ദിനാഘോഷവും, കുടുംബസംഗവും സംഘടിപ്പിച്ചു

മനാമ :ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി അമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ കരാനാ ബീച്ച് ഗാർഡനിൽ നടന്ന ആഘോഷ ചടങ്ങിൽ ഒഐസിസി നേതാക്കളും പ്രവർത്തകരും കുടുംബാഗങ്ങളും പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണ പിള്ള ആഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം സ്വാഗതം ആശംസിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ചടങ്ങിൽ രാജു കല്ലുംപുറം,പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഒഐസിസി മലപ്പുറം ജില്ല പ്രസിഡണ്ടുമായ ചെമ്പൻ ജലാൽ എന്നിവരെ ആദരിച്ചു.നിരവധി കലാ-കായിക പരിപാടികളും ആഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനം ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവ്വഹിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ കെ എം ചെറിയാൻ,ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ,ബഹ്‌റൈൻ മീഡിയ വൺ ചീഫ് സിറാജ് പള്ളിക്കര,ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ,കെഎംസിസി സെക്രട്ടറി മുസ്തഫ, ഇസ്ഹാഖ്,ദേശീയ കമ്മറ്റി അംഗം ജേക്കബ് തേക്ക്തോട് എന്നിവർ പ്രസംഗിച്ചു.
ദേശീയ വൈസ് പ്രസിഡന്റ് രവി കണ്ണൂർ,ലത്തീഫ് ആയംചേരി, ദേശീയ സെക്രട്ടറിമാരായമാത്യൂസ് വാളക്കുഴി,ജവാദ് വക്കം, മനു മാത്യു, ജില്ല പ്രസിഡണ്ടുമാരായ ഷാജി പൊഴിയൂർ, ഷിബു എബ്രഹാം, ജി.ശങ്കരപ്പിള്ള,എബ്രഹാം ശാമുവേൽ, ജസ്റ്റിൻ ജേക്കബ്, ജോജി ലാസർ, ചെമ്പൻ ജലാൽ, ഷമീം കെ. സി ,ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ,മോഹൻ കുമാർ നൂറനാട് ,ദിലീപ്, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ബിജുപാൽ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സജി എരുമേലി, റോയ് ഏലിയാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബിനു കുന്നന്താനം,ഒഐസിസി പ്രസിഡന്റ്‌.

Related posts

Leave a Comment