ഇൻഡ്യൻ സമ്പദ്ഘടനക്ക് അടിത്തറയിട്ട് ജനഹൃദയങ്ങളിലും ചേരിചേരാ നയം കൊണ്ട് ലോക രാഷ്ട്രങ്ങൾക്കിടയിലും നെഹ്‌റുജി പ്രശംസനീയനായി: ബി എസ്‌ പിള്ള

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി: ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു ജന്മദിനം ആഘോഷിച്ചു. അബ്ബാസിയ ഒഐസിസി ഓഫീസിൽ നടന്ന പണ്ഡിറ്റ് നെഹ്‌റു ജയന്തി ആഘോഷം ഓഐസിസി സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എസ് പിള്ള ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നിലയിലോ, ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിപദത്തിലിരുന്ന വ്യക്തി എന്ന നിലയിലോ മാത്രമല്ല ജവാഹർലാൽ നെഹ്റു ശ്രദ്ധേയനാവുന്നത്. നെഹ്റുവിന്റെ നിഷ്പക്ഷമായ വിദേശനയവും സാമൂഹ്യ വിദ്യാഭ്യാസ പരിഷ്കാരങ്ങളും ദേശീയ സുരക്ഷാപദ്ധതികളും സമാധാന ശ്രമങ്ങളും ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചു. പഞ്ചവത്സര പദ്ധതികളിൽ ഊന്നിക്കൊണ്ടുള്ള സാമ്പത്തിക നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകി. നെഹ്രുജിയുടെ മഹത്തയാ സേവനങ്ങളെ ഒന്നൊന്നായി ഓർത്തെടുത്തുകൊണ്ട് ബി എസ് പിള്ള അനുസ്മരിച്ചു.

യൂത്ത് വിങ് പ്രസിഡണ്ട് ജോബിൻ ജോസ് അധ്യക്ഷനായിരുന്നു. യൂത്ത് വിങ്ങ് നേതാക്കൾ കൂടിയായ ഒഐസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ, വയനാട് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി വിൽസൺ ബത്തേരിഎന്നിവർക്ക് പുറമെ മറ്റ് സാരഥി കളായ ഷോബിൻ സണ്ണി , ഷബീർ കൊയിലാണ്ടി, ചന്ദ്രമോഹൻ , ഷാനവാസ് , ഇസ്മായിൽ മലപ്പുറം എന്നിവരും സംസാരിച്ചു. ഹസീബ് , അരുൺ കൊയിലാണ്ടി, ബോണി സാം മാത്യു, ബിജി പള്ളിക്കൽ, അനീഷ് ഔസേപ്പ് , അൽ അമീൻ , ഇപ്പൻ , സുജിത്ത് കണ്ണൂർ , സജിൽ കണ്ണൂർ തുടങ്ങി ഒട്ടേറെ പേർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി സ്വാഗതം പറഞ്ഞ യോഗത്തിൽ.ട്രഷറർ ബൈജു പോൾ നന്ദി പറഞ്ഞു.

Related posts

Leave a Comment