ഗാന്ധി ജയന്തി അനുസ്മരണം നടത്തി ഓ ഐ സി സി യാമ്പു കമ്മിറ്റി

യാമ്പു : മഹാത്മ ഗാന്ധിയുടെ 152 മത്‌ ജന്മദിനം യാമ്പു ഒ ഐ സി സി ബാപ്പുജിയുടെ ഫോട്ടോയിൽ പുഷ്‌പാർച്ചന നടത്തി രാഷ്ട്ര പിതാവിന്റെ ഓർമ്മകൾ അനുസ്മരിച്ചു.

യാമ്പു ഒ ഐ സി സി യുടെ അക്റ്റിംഗ്‌ പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ ബിനു ജോസഫ് സ്വാഗതം പറഞ്ഞു. ഒ ഐ സി സി സൗദി നാഷണൽ പ്രസിഡന്റ് ശങ്കർ എളങ്കുർ മുഖ്യപ്രഭാഷണം നടത്തി.

ഇന്ത്യയുടെ നിലനിൽപ്പ് ഗാന്ധിയൻ ആശയങ്ങളുടെ അടിത്തറയിലാണ്.  ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഒരു മതേതര രാജ്യമായി  നിലകൊള്ളുന്നത് ഗാന്ധിജിയുടെ ഉൾകാഴ്ച്ചയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇന്ന് ഗാന്ധിയൻ ആശയങ്ങളേയും, സ്വാതന്ത്ര്യ സമര സേനാനികളേയും ചരിത്ര ഏടുകളിൽ നിന്നും നീക്കം ചെയ്യാനും ഗാന്ധിജിയെ ഇല്ലായ്മ്മ ചെയ്തു ഗോഡ്‌സെയെ വാഴിക്കാനുമാണ് വർഗ്ഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.  അതിനെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയു എന്ന് ശങ്കർ എളങ്കുർ അഭിപ്രായപ്പെട്ടു.

അനുസ്മരണ യോഗത്തിൽ രക്ഷാധികാരി റോയ് നീലങ്കാവിൽ, നാസർ ഹോളിഡേയിൻ, മുജീബ് പൂവച്ചൽ, സിജീഷ് കളരിയിൽ,ലജു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ദീപക് ചുമ്മാർ നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Comment