ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ബാപ്പുജിയുടെ ഇന്ത്യ” പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

നാദിർ ഷാ റഹിമാൻ

ജിദ്ദ : ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്‌” ബാപ്പുജിയുടെ ഇന്ത്യ ” എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികളുടെ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

ജിദ്ദയിലുള്ള മലയാളി കുട്ടികൾക്കും നാട്ടിൽ അവധിക്കു പോയിട്ടുള്ള +2 വരെ പഠിക്കുന്ന കുട്ടികൾക്കുമാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. സെപ്റ്റംബർ 29നു വൈകുന്നേരത്തിനു മുമ്പായി മൂന്ന് മിനുട്ട് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ +966 56413 1736, +966 59661 9140 എന്നീ വാട്സ്ആപ് നമ്പറുകളിലേക്കു അയച്ചു നൽകേണ്ടതാണ്.

പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ അയക്കുമ്പോൾ കുട്ടിയുടെ പേരും പഠിക്കുന്ന ക്ലാസും രക്ഷിതാവിന്റെ പേരും സ്ഥലവും രേഖപ്പെടുത്തണം . വിജയികളെ ഒഐസിസി വെസ്റ്റേൺ റീജിയൻ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ദിനാഘോഷ വേദിയിൽ വെച്ച് പ്രഖ്യാപിച്ച്‌ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment