Connect with us
inner ad

News

ഫാസിസത്തിനെതിരെയുള്ള വിധിയെഴുത്ത്‌ : ഓ ഐ സി സി വെസ്റ്റേൺ റീജിയൻ

നാദിർ ഷാ റഹിമാൻ

Published

on

ജിദ്ദ : വർഗ്ഗീയതക്കും ഫാസിസത്തിനുമെതിരെ പട നയിക്കുന്ന ഇന്ത്യൻ ജനതയ്ക്കു ആവേശം പകരുന്ന ജനവിധിയാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം. അഴിമതിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ വിധിയെന്നും ഓ ഐ സി സി ജിദ്ദാ വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു

ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ, രാഹുൽ ഗാന്ധിക്കെതിരെയുള്ള സംഘ പരിവാറിന്റെ നിലപാടിനെതിരെയുള്ള മതേതര വിശ്വാസികൾ നൽകിയ അടിയാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലമെന്നും ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പാർട്ടിയുടെ അടിത്തട്ട് മുതൽ ശക്തമായ പ്രവർത്തനം നടത്തി പാർട്ടിയെ ശക്തിപ്പെടുത്താൻ നേതൃത്വം നൽകിയ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ അടക്കമുള്ള എല്ലാ നേതാക്കളെയും അഭിനന്ദിക്കുന്നതായും വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

സംഘർഷ സാധ്യത; കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ്

Published

on

കണ്ണൂർ: വോട്ടെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച സംഘർഷത്തിന് സാധ്യതയെന്ന് യു ഡി എഫ്. അതുകൊണ്ട് കണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യുഡിഎഫ്. മട്ടന്നൂരിൽ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിലാണ് യു ഡി എഫ് കേന്ദ്രസേനയുടെ ആവശ്യകത അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത് നൽകി.

മട്ടന്നൂരിലെ കോളാരിയിൽ ഇന്നലെയാണ് ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ പാടത്ത് രണ്ട് ബക്കറ്റിലായാണ് ബോംബുകൾ കണ്ടെത്തിയത്. വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പൊലീസിനെയും അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

‘ജാതി സെൻസസ് ജീവിത ലക്ഷ്യം;’ രാഹുൽ ഗാന്ധി

Published

on

ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസിന്റ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും അവസാനത്തേതാണ് ജാതി സെൻസസെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കോൺഗ്രസ് തെരഞ്ഞെടുപ്പ് പത്രികയിൽ മുന്നോട്ടുവെച്ച ജാതി സെൻസസ്, മോദി അടക്കമുള്ള ബിജെപി നേതാക്കൾ വിവാദമാക്കിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. ദളിത്, ഒബിസി മറ്റ് പിന്നോക്ക വിഭാഗകക്കാർ ഉൾപ്പെടെ രാജ്യത്തെ 90% ആളുകളും അനീതി നേരിടുന്നു. അതിസമ്പന്നരെ സഹായിക്കാൻ മോദി നൽകിയ പണത്തിലെ ചെറിയൊരു പങ്ക് സാധാരണക്കാരായ ആളുകൾക്ക് നൽകുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമാണെന്നും ആർക്കും അത് തടയാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ എക്സ്റേ എടുക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്, രാജ്യസ്നേഹിയെന്ന് അവകാശപ്പെടുന്നവർ എക്സറെയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

National

മാപ്പപേക്ഷ; പരസ്യം നൽകി പതഞ്‌ജലി

Published

on

സുപ്രീം കോടതി നിർദേശത്തിനു പിന്നാലെ മാപ്പപേക്ഷയുമായി യോഗ ഗുരു ബാബ രാംദേവ്. ഇന്നത്തെ പത്രങ്ങളിലാണ് പരസ്യം നൽകിയിരിക്കുന്നത്. പതഞ്ജലി ഉൽപനങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു മാപ്പപേക്ഷ എന്ന പരസ്യം വലുതായാണ് നൽകിയിരിക്കുന്നത്. പരസ്യം ചെറുതായി നൽകരുതെന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് വലുതായി പരസ്യം നൽകിയിരിക്കുന്നത്.

പരസ്യത്തിൽ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും മാപ്പ് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായും പതഞ്ജലിയുടെ പേരിലുമാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരം തെറ്റ് ഇനി ആവർത്തിക്കില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ. ദിവസം നൽകിയ പരസ്യങ്ങൾ മൈക്രോസ്കോപ്പ് വെച്ച് നോക്കണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പതഞ്‌ജലി പരസ്യങ്ങൾക്ക് നൽകുന്ന വലുപ്പത്തിലാണോ മാപ്പപേക്ഷ നൽകിയതെന്നും പരസ്യത്തിന്റെ കോപ്പി ഹാജരാക്കാത്തതിനെയും കോടതി ശകാരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ പത്രങ്ങളിൾ വലുപ്പത്തിലുള്ള പരസ്യം നൽകിയിരിയ്ക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured