വിഭജനത്തിന്റെയും വെറുപ്പിന്റെയും പ്രേരക ശക്തികളായി ഇന്ത്യൻ ഭരണകൂടം മാറിയിരിക്കുന്നു: ഒ ഐ സി സി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി.


നാദിർ ഷാ റഹിമാൻ

ജിദ്ദ : വിഭജനത്തിന്റെയും വെറുപ്പിന്റെയും പ്രേരക ശക്തികളായി ഇന്ത്യൻ ഭരണകൂടം മാറിയിരിക്കുന്നുവെന്നും, ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻറെ പകിട്ടും പ്രഭയും കുറച്ച് കൊണ്ടുവരാനുള്ള ശ്രമമാണ് സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു തുള്ളി വിയർപ്പ് പോലും ഒഴുക്കാത്ത ഫാസിസ്റ്റു, വിഘടന വാദികളായ ഭരണകൂടം നടത്തുന്നതെന്നും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച  സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ  മുഖ്യ പ്രഭാഷണം നടത്തിയ  ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ  അഭിപ്രായപ്പെട്ടു.

ഒരു ഫാസിസ്റ്റു ശക്തിക്കും ഇന്ത്യൻ ചരിത്രത്തെ മാറ്റിയെഴുതാനോ തിരുത്തി എഴുതാനോ കഴിയില്ലാ എന്നും എല്ലാ കാലഘട്ടത്തിലും ഇന്ത്യൻ ജനതയുടെ മനസിലെഴുതപെട്ട ചരിത്രമാണ് ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രമെന്നും അത് നിലനിർത്തേണ്ടത് ഓരോ കോൺഗ്രസുകാരന്റെയും കടമയാണെന്നും ,
ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനത്തെ  അംഗീകരിച്ചു ആഘോഷിച്ച സി പി എമ്മിനെ അനുമോദിക്കുന്നുവെന്നും പുതിയ സമര, വീര നായകന്മാരെ സൃഷ്ടിച്ചെടുക്കുവാനുള്ള ഹിഡൻ അജണ്ടയാണോ ഈ പ്രവണതയെന്നു സംശയിക്കുന്നുവെന്നും പ്രാസംഗികർ കൂട്ടി ചേർത്തു

ആഘോഷ ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ  അധ്യക്ഷത വഹിച്ചു.   നാസിമുദ്ദീൻ മണനാക്ക് സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമാരായ ആസ്ഹാബ് വർക്കല, അനിൽകുമാർ പത്തനംതിട്ട, അനിൽ ബാബു അമ്പലപ്പള്ളി, ല്തത്തീഫ് മക്രേരി, ഉണ്ണി പാലക്കാട്, ഏരിയ കമ്മിറ്റി പ്രസിഡണ്ട്  ബഷീർ പരുത്തികുന്നൻ, ലൈലാ സാക്കിർ, രാധാകൃഷ്ണൻ കാവുമ്പായി, അനിൽ കുമാർ കണ്ണൂർ, പ്രവീൺ കണ്ണൂർ, സൈമൺ പത്തനംതിട്ട, സഫീർ ചെംപകുത്ത് , സുനിതാ നാസിമുദ്ദീൻ, അൻവർ വാഴക്കാട്, നൗഷി കണ്ണൂർ, നാസർ കൊഴിത്തോടി  എന്നിവർ പ്രസംഗിച്ചു.  

ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും ട്രഷറർ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Related posts

Leave a Comment