Connect with us
48 birthday
top banner (1)

News

ഓ ഐ സി സി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി 19 ന് .

നാദിർ ഷാ റഹിമാൻ

Published

on

ദമ്മാം : ഓ ഐ സി സി വെസ്റ്റേൺ റീജിണൽ കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി 19 വെള്ളിയാഴ്ച നടക്കുമെന്ന് ഓ ഐ സി സി നാഷനൽകമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു.

തിരഞ്ഞെടുപ്പ് നടപടികൾക്ക്‌ ഒഐസിസി ചാർജുള്ള കെ പി സി സി ജനറൽ സെക്രെട്ടറിമാരായ അഡ്വ .പഴകുളം മധു , പി എ .സലിം , ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള , നാഷനൽകമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല എന്നിവർ നേതൃത്വം നൽകും. തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നതിനായി റസാഖ് പൂക്കോട്ടുംപാടം , റഹ്‌മാൻ മുനമ്പത്ത് എന്നിവരെ റിട്ടേണിങ് ഓഫീസർമാരായി നാഷണൽകമ്മിറ്റി ചുമതലപ്പെടുത്തിയതായും ബിജു കല്ലുമല അറിയിച്ചു .

Advertisement
inner ad

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോമിനേഷൻ സമർപ്പണമുൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും നാഷനൽകമ്മിറ്റി അറിയിച്ചു. എല്ലാ റീജിയണൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചതിന് ശേഷം വിപുലമായ രണ്ടാം ഘട്ട മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിക്കുമെന്നും ഓ ഐ സി സി യുടെ പ്രവർത്തനങ്ങൾ കടന്നു ചെല്ലാത്ത പ്രദേശങ്ങളിൽ പുതിയ കമ്മറ്റികൾ രൂപീകരിച്ച്‌ പ്രവർത്തനം ഊർജ്ജിതമാക്കുമെന്നും നാഷനൽകമ്മിറ്റി പ്രസിഡണ്ട് അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സംസ്ഥാനത്ത് മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11 .30 വരെ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

Continue Reading

Featured

വെജിറ്റേറിയൻ ശീലം അവസാനിപ്പിച്ച് കലാമണ്ഡലം; ആദ്യമായി ചിക്കൻ ബിരിയാണി വിളമ്പി

Published

on

തൃശ്ശൂർ: വർഷങ്ങളായുള്ള വെജിറ്റേറിയൻ ശീലം അവസാനിപ്പിച്ച് കേരള കലാമണ്ഡലം. ആദ്യമായി കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർത്ഥികളുടെ നീണ്ടകാലത്തെ ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു പരിഷ്കാരത്തിന് ഒരുങ്ങിയത്.

കലാമണ്ഡലം സ്ഥാപിക്കപ്പെട്ട 1930 മുതൽ വെജിറ്റേറിയൻ ഭക്ഷണക്രമമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ കാലാനുസൃതമായി കലാമണ്ഡലത്തിലും മാറ്റം വരണം എന്നത് വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇതാണ് ചിക്കൻ ബിരിയാണി വിളമ്പിയതോടെ യാഥാർത്ഥ്യമായത്. ചില ആളുകൾക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാ ബുധനാഴ്ച തോറും മാംസാഹാരം നൽകാനാണ് തീരുമാനം. വിദ്യാർത്ഥികൾ പുറത്തുനിന്നും മാംസാഹാരം ഓർഡർ ചെയ്യുന്നത് കണ്ട കലാമണ്ഡലം അധികാരികൾ ബസിനുള്ളിൽ മാംസാഹാരം ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു

Advertisement
inner ad
Continue Reading

Featured

ജനങ്ങളുടെ മനസ്സിൽ വിഴിഞ്ഞം ഉമ്മൻചാണ്ടിയുടേതാണ്: ചാണ്ടി ഉമ്മൻ

Published

on

തിരുവനന്തപുരം: ജനങ്ങളുടെ മനസ്സിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ പേരിലാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് ആഗ്രഹം ഇല്ലായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാരിന് നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

വിഴിഞ്ഞം ദുഃഖപുത്രിയാണെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മ. നിരവധി ആരോപണങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്നും അതിനുവേണ്ടി ഒരുപാട് പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ട്രയൽ റൺ ഉദ്ഘാടന വേളയുടെ പശ്ചാത്തലത്തിൽ ആയിരുന്നു മറിയാമ്മ ഉമ്മന്റെ പ്രതികരണം.

Advertisement
inner ad
Continue Reading

Featured