News
ഉമ്മൻ ചാണ്ടി പ്രവാസി സ്നേഹിയായ ജന നേതാവ്. ജിദ്ദ ഒ ഐ സി സി
ജിദ്ദ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം ലോകമെമ്പാടുമുള്ള
മലയാളികൾക്ക് ഉണ്ടാക്കിയ നഷ്ടം നികത്തനാവാത്തതാണെന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രവാസി സ്നേഹിയായ അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന നിരവധി കുടുംബങ്ങളാണ് ഉള്ളത്. അതിൽ എണ്ണമറ്റ പ്രവാസികളും ഉൾപെടും. ലോകത്തിന്റെ ഏതു രാജ്യത്ത് മലയാളികൾ കുടുങ്ങിയാലും ദുരിതത്തിൽ അകപ്പെട്ടാലും അവിടെ ആശ്വാസത്തിന്റെ കൈകൾ നീട്ടുവാൻ ഇനി കുഞ്ഞൂഞ്ഞു ഇല്ല എന്നത് വലിയ വേദനയാണ് നൽകുന്നത്.
റിയാദിൽ തീപിടുത്തമുണ്ടായി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുവാൻ, നിതാഖാത്തിൽ കുടുങ്ങിയ പ്രവാസികൾക്കു ടിക്കറ്റ് നൽകി നാട്ടിലെത്തിക്കുവാൻ, പ്രവാസ ജീവിത സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയ വീട് തകർന്നപ്പോൾ അവരെ സഹായിക്കുവാൻ അങ്ങിനെ, അക്കാലം വരെ കേൾക്കുകയും കാണുകയും ചെയ്യാത്ത സഹായങ്ങളാണ് ഒരു ഭരണാധികാരി എന്ന നിലയിൽ നിയമത്തിന്റെ എല്ലാ അതിർവരമ്പുകൾക്കും അപ്പുറം അദ്ദേഹം നൽകിയത്.
വ്യകതിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്ന അദ്ദേഹത്തെ എപ്പോൾ കാണുമ്പോഴും ഏതെങ്കിലും ഒരു പ്രവാസിയുടെ വിഷയം അല്ലെങ്കിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യം ആയിരിക്കും ഉണ്ടാകുക എന്നും രാഷ്ട്രീയ പ്രവർത്തനം ഏറ്റവും വലിയ ജീവ കാരുണ്ണ്യ പ്രവർത്തനമാണെന്നു ജീവിതം കൊണ്ട് തെളിയിച്ച അപൂർവ്വമായ ജന നായകനായിരുന്നു ഉമ്മൻ ചാണ്ടി എന്ന് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അനുസ്മരിച്ചു.
2017 മെയ് മാസത്തിൽ ജിദ്ദയിൽ ഒ ഐ സി സി യുടെ പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി വന്നപ്പോൾ ചിലവഴിച്ച 8 മണിക്കൂർ സമയം കൊണ്ട് അദ്ദേഹം പ്രവാസികളുടെയും സ്വേദശികളുടെയും സ്നേഹം ഏറ്റുവാങ്ങിയ നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു എന്നും അനുശോചന കുറിപ്പിൽ അറിയിച്ചു.
News
യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; അഭിമുഖം ഒക്ടോബർ 8,10 തീയതികളിൽ
കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 67,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ഒക്ടോബർ 8,10 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
News
ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്കും
കഴിഞ്ഞ സെപ്റ്റംബർ 28 ശനിയാഴ്ചയും കെ.എസ്.യു പഠിപ്പ് മുടക്കീയിരുന്നു_ കേരളത്തിലെ ഐ.റ്റി.ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.കഴിഞ്ഞ സെപ്റ്റംബർ 28 ശനിയാഴ്ചയും കെ.എസ്.യു പഠിപ്പ് മുടക്കീയിരുന്നുഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.റ്റി.ഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
News
മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു
ചേലക്കര : മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റു. പ്രാദേശിക മാധ്യമ പ്രവർത്തകനായ ചേലക്കര കുന്നത്ത് വീട്ടിൽ പ്രഭാകരന്റെ മകൻ പ്രവീൺ (36)നാണ് മർദ്ദനമേറ്റത്. തലയ്ക്കും, ദേഹമാസകലം മർദ്ദനമേറ്റ ഇയാളെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രവീണിന്റെ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തു കൊണ്ട് മദ്യപിച്ചെത്തിയ ബേബി എന്ന വ്യക്തിയാണ് മർദ്ദിച്ചതെന്നാണ് പ്രവീൺ പറയുന്നത്. പ്രാദേശിക ലേഖകന് മർദ്ദനമേറ്റ സംഭവത്തിൽ ചേലക്കര പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login