Connect with us
inner ad

News

“മുഖ്യമന്ത്രിയുടെ പ്രസ്താവനയും പഴയ ചാക്കും ഒരുപോലെ ” : ഒ ഐ സി സി വേങ്ങര മണ്ഡലം കമ്മറ്റി.

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ലെന്ന മുഖ്യമന്ത്രിയുടെ അടിവരയിട്ട പ്രസ്താവന വിശ്വസിക്കരുതെന്ന് ഒ ഐ സി സി റിയാദ് വേങ്ങര മണ്ഡലം കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.

സമരവുമായി രംഗത്ത് വരുന്നവരെ തന്ത്രപൂർവ്വം തടയാനുള്ള ശ്രമവും,ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന്റെ വോട്ട് ഉറപ്പിക്കലുമാണ് ഈ അടിവര ലക്ഷ്യമാക്കുന്നത്. അതിനപ്പുറം ഒരു ആത്മാർത്ഥതയും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ ഇല്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സി എ എ ക്കെതിരെ സമരം ചെയ്തവർക്കെതിരെ എന്തിനു കേസുകൾ എടുത്തു?, അത് നിയമപാലകരുടെ വീഴ്ചയാണെങ്കിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി ഇടപെട്ട് നാളിതു വരെ കേസുകൾ പിൻവലിച്ചില്ല?. ഈ യാഥാർഥ്യങ്ങളെല്ലാം മൂന്നുലിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രയുടെ “അടിവര” വിശ്വസിക്കേണ്ടത്?.

നിയമപോരാട്ടവും ജനാതിപത്യ രീതിയിലുള്ള സമരവുമല്ലാതെ നിയമം റദ്ദ് ചെയ്യാൻ മറ്റ് വഴികളില്ല. അടിവര വിശ്വസിസിച്ചിരുന്നാൽ ന്യൂനപക്ഷം ചതിയിൽ പെടുമെന്നും കേരളം മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കപ്പെടുമെന്നും വാർത്ത കുറിപ്പിൽ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കാവി പുതപ്പിച്ച് ദൂരദർശൻ ലോഗോ

Published

on

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ചാനലുകളുടെ ലോഗോ നിറം മാറ്റി. ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് നിറംമാറ്റം. മുൻപ് ചുവപ്പായിരുന്ന ലോഗോയുടെ നിറം ഇപ്പോൾ കാവിയാക്കി മാറ്റിയിരിക്കുകയാണ്. കൂടാതെ സ്ക്രീനിംഗ് നിറവും കാവി നിറമാക്കി മാറ്റിയിരിക്കുകയാണ്.

‘മൂല്യങ്ങൾ മാറ്റമില്ലാതെ തുടരുമ്പോൾ ഞങ്ങൾ പുതിയ മുഖത്തേക്ക്, ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വാർത്തകൾക്കായി തയ്യാറാകൂ ഡി ഡി ന്യൂസ് അനുഭവമാക്കൂ.. എന്നാണ് ഡി ഡി ന്യൂസ് സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചിരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഭരണപക്ഷത്തിന് അനുകൂലമായ തരത്തിൽ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ലോഗോയിലും അടിമുടി മാറ്റവുമായി ദൂരദർശൻ എത്തുന്നത്. വിവാദമായ ചിത്രം ‘കേരള സ്റ്റോറി’ പ്രദർശനവുമായി ബന്ധപ്പെട്ട് അടുത്തിടെ ദൂരദർശൻ വിവാദത്തിലായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

പ്രചാരണം പ്രൗഢികൂട്ടാൻ ദീപാ ദാസ് മുൻഷിയും വിശ്വനാഥ പെരുമാളും

Published

on

കൊടുങ്ങല്ലൂർ : പ്രചാരണത്തിന് ദേശീയ നേതാക്കൾ എത്തിയതോട് കൂടി യുഡിഫ് പ്രചാരണ ഇടങ്ങളിൽ പ്രൗഢി കൂടുകായാണ്. ഇന്നലെ കേരളത്തിന്റെ ചാർജ് വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എ ഐ സി സി സെക്രട്ടറിയും മുൻ എം പി യുമായ വിശ്വനാഥ പെരുമാളും യുഡിഫ് ചാലക്കുടി സ്ഥാനാർഥി ബെന്നി ബഹനാന്റെ പര്യടനത്തിന്റെ ഭാഗമാകാനെത്തി. ഇത് പ്രവർത്തകർക്കിടയിലും ആവേശം നിറച്ചു.

സ്ഥാനാർഥിയോടൊപ്പം ഇരുവരും പര്യടനവാഹനത്തിൽ സഞ്ചരിച്ച് വോട്ടഭ്യർത്തിച്ച ശേഷമാണ് മടങ്ങിയത്. രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും കേരളത്തിൽ യുഡിഫ് 20 സീറ്റ് നേടി വൻ വിജയം സമ്മാനിക്കുമെന്നും പ്രചാരണത്തിനിടെ ദീപാ ദാസ് മുൻഷി പറഞ്ഞു. വരും ആഴ്ചകളിൽ കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാക്കൾ ബെന്നി ബഹനാന് വേണ്ടി പ്രചാരണത്തിനെത്തും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

കൊടുങ്ങല്ലൂരിൽ കൊടിനാട്ടി ബെന്നി ബഹനാന്റെ പര്യടനം

Published

on

കൊടുങ്ങല്ലൂർ : പ്രചാരണ പരിപാടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടക്കാനിരിക്കെ പര്യടനം ശക്തമാക്കിയിരിക്കുകയാണ് സ്ഥാനാർഥി ബെന്നി ബഹനാനും ഒപ്പം യുഡിഫ് ക്യാമ്പും. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ അവശോജ്വലമായ സ്വീകരണമാണ് ബെന്നി ബഹനാന് ലഭിച്ചത്.

പര്യടനത്തിന്റെ ഉത്ഘാടനം കൊടുങ്ങല്ലൂർ വി പി തുരുത്ത് എസ് എൻ ടി പി ജങ്ഷനിൽ മുൻ എം പി കെ പി ധനപാലൻ നിർവ്വഹിച്ചു.വേനൽ ചൂട് ശക്തി കൂട്ടുമ്പോൾ പ്രചാരണത്തിന് അയവ് വരുത്താതെ കൂടുതൽ ശക്തമാക്കുകയാണ് സ്ഥാനാർഥിയും യുഡിഫ് തെരഞ്ഞെടുപ്പ് ക്യാമ്പും. നാളെ ആലുവ മണ്ഡലത്തിലാണ് സ്ഥാനർഥിയുടെ പ്രചാരണ പരിപാടികൾ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രാവിലെ എടത്തല പഞ്ചായത്തിലെ ചൂണ്ടി ജംഗ്ഷനിൽ കെപിസിസി വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ വി പി സജീന്ദ്രൻ പര്യടനത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കും. പിന്നീട് കീഴ്മാട്, ആലുവ,ചൂർണ്ണിക്കര,തോട്ടക്കാട്ടുകര തുടങ്ങിയ ഇടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured