തൃശ്ശൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ജോസ് വള്ളൂരിനെ ഒഐസിസി നേതാക്കൾ സന്ദർശിച്ചു

റിയാദ് : ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കറിന്റെ നേതൃത്വത്തിൽ ഒഐസിസി നേതാക്കൾ ജോസ് വള്ളൂരിനെ സന്ദർശിച്ചു. സൗദി അറേബ്യയിലെ ഒഐസിസി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു.

ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ചു.  ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കർ  ഡിസിസി പ്രസിഡന്റിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഒഐസിസി  നേതാക്കളായ അഷ്‌റഫ്‌  കിഴുപ്പുള്ളിക്കര, സോണി പാറക്കൽ, സുലൈമാൻ മുള്ളുർക്കര, ബെന്നി വാടാനപ്പള്ളി എന്നിവർ  ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒഐസിസി  യുടെ  പ്രവർത്തനങ്ങൾ  അടുത്ത് അറിയാമെന്നും  ജീവകാരുണ്ണ്യ രംഗത്ത് ഒഐസിസി  നടത്തുന്ന  പ്രവർത്തനങ്ങൾ മാതൃക പരവും  അഭിനന്ദനാർഹമാണെന്നും ജോസ് വള്ളൂർ  പറഞ്ഞു.

ഡി സി സി യുടെ പ്രവർത്തനങ്ങൾക്ക്  ഒഐസിസി  യുടെ  പൂർണ്ണ പിന്തുണയും സഹകരണവും ഉറപ്പു നൽകിയതായി വാർത്ത കുറിപ്പിൽ അറിയിച്ചു.  

Related posts

Leave a Comment