ഒഐസിസി ത്രിശൂർ ജില്ലാ കമ്മിറ്റി ദുരന്ത സഹായ നിധി കൈമാറി

നാദിർ ഷാ റഹിമാൻ

റിയാദ് : കേരളത്തിൽ കഴിഞ്ഞ  ദിവസങ്ങളിൽ  ഉണ്ടായ വെള്ളപൊക്കവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം ദുരിതത്തിലായ കോട്ടയം, ഇടുക്കി, പത്തനംതിട്ട  ജില്ലകളിലെ  ജനങ്ങൾക്ക്‌ ഒഐസിസി  റിയാദ്  സെൻട്രൽ കമ്മിറ്റി  നൽകുന്ന  സഹായനിധിയിലേക്ക്  തൃശൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ചെടുത്ത സാമ്പത്തിക സഹായം ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കറിൽ നിന്നും  ഒ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാടുകുന്ന് ഏറ്റുവാങ്ങി .

സെൻട്രൽ  കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള , ഗ്ലോബൽ കമ്മിറ്റി അംഗം  ഷിഹാബ്  കൊട്ടുകാട്,  യഹിയ കൊടുങ്ങലൂർ, ഷംനാദ് കരുനാഗപ്പള്ളി, തൃശൂർ ജില്ല കമ്മിറ്റി  ഭാരവാഹികളായ നാസർ വലപ്പാട്, രാജു തൃശൂർ, നേവൽ  ഗുരുവായൂർ, റസാഖ് ചാവക്കാട്,ഔസേഫ് എന്നിവർ  ചടങ്ങിൽ സംബന്ധിച്ചു.

Related posts

Leave a Comment