അഷറഫ് കുറ്റിച്ചിലിന്റെ ഇടപെടൽ; ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റെ സഹായത്തോടെ 7 ഇന്ത്യക്കാർ നാടണഞ്ഞു

നാദിർ ഷാ റഹിമാൻ

അബഹ: 15 വർഷത്തെ തുടർച്ചയായ പ്രവാസത്തിനിടെ സാമ്പത്തിക കുറ്റത്തിന് 5 വർഷത്തിലേറെ ജയിലിൽ കഴിയേണ്ടിവന്ന തമിഴ്നാട് സ്വദേശി ഉൾപ്പടെ 7 പേരടങ്ങുന്ന ഇന്ത്യൻ സംഘം ഒ. ഐ.സി. സി സൗദി ദക്ഷിണ മേഖല കമ്മറ്റി പ്രസിഡണ്ടും, കൗൺസുലേറ്റ് ജീവകാരുണ്യവിഭാഗം വോളണ്ടിയറുമായ അഷ്റഫ് കുറ്റിച്ചലിന്റെ സഹായത്തോടെ അബഹയിൽ നിന്നു ദുബായി വഴി വിമാനമാർഗ്ഗം നാട്ടിലേക്കു തിരിച്ചു.

സ്വദേശിക്കു തുകയില്ലാത്ത ചെക്ക് കൊടുത്തതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശി അബഹയിലേയും , ജിസാനിലേയും, ഖമ്മീസിലേയും ജയിലുകളിൽ കഴിയേണ്ടിവന്നത്. നാട്ടിൽ നിന്നും മുഴുവൻ തുകയും വരുത്തി കടം വീട്ടിയെങ്കിലും, സ്വന്തം പേരിലുള്ള വാഹനവും, സ്പോൺസർ ഹുറൂബ് ആക്കിയതും നാട്ടിലേക്കുള്ള യാത്രക്ക് തടസ്സമായി. തുടർന്നു അബഹ നാടുകടത്തൽ കേന്ദ്രം മേധാവി ആവശ്യപ്പെട്ടതനുസരിച്ച് അഷ്റഫ് കുറ്റിച്ചൽ ഇടപെട്ട് ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിലെ കൗൺസുൽ സാഹിൽ ശർമ്മയുടെ സഹായത്തോടെ എമർജൻസി സർട്ടിഫിക്കറ്റ് തരപ്പെടുത്തി. കളവുപോയ വാഹനത്തിന്റെ ഉത്തരവാദിത്വം സ്വദേശിയായ അഷ്റഫിന്റെ സുഹൃത്ത് ഏറ്റെടുത്തതിനെ തുടർന്നു വാഹനം അയാളുടെ പേരിൽ നിന്നും നീക്കം ചെയ്ത് നാട്ടിലേക്ക് പോകാൻ അവസരം ഒരുക്കിയത്.

സംഘത്തിൽ നാലു തമിഴ്നാട്ടുകാരും, ഒരു രാജസ്ഥാനിയും, ഒരു ഒഡിഷക്കാരനും , ഒരു പശ്ചിമ ബംഗാൾ സ്വദേശിയുമാണ് ഉള്ളത്. അബഹയിൽ നിന്നും വിമാനമാർഗ്ഗം ജിദ്ദയിലൂടെ ദുബായി വഴി ചെന്നയിലേക്കും, ഡെൽഹിയിലേക്കുമാണ് സംഘം യാത്ര തിരിച്ചത്.

രോഗിയായ തമിഴ്നാട് സ്വദേശി ഗണേശിനുള്ള വിമാന ടിക്കറ്റ് ഒ. ഐ. സി. സി ദക്ഷിണമേഖലാ കമ്മറ്റി നൽകി. മനാഫ് പരപ്പിൽ, ഒ. ഐ. സി. സി ഖമ്മീസ് ടൗൺ കമ്മറ്റി പ്രസിഡണ്ട് റോയി മൂത്തേടം, ബിനു ജോസഫ്, രാധാകൃഷ്ണൻ കോഴിക്കോടും അഷറഫിനൊപ്പം സഹായത്തിനു ഉണ്ടായിരുന്നു.

Related posts

Leave a Comment