ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സ്വാതന്ത്ര്യ സമര നായകരെ അനുസ്മരിക്കുന്നു

നാദിർ ഷാ റഹിമാൻ

ജിദ്ദ: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നായകന്മാരെ വിസ്മരിക്കുന്നതിനും ചരിത്ര താളുകളിൽ നിന്ന് ഇല്ലായ്മ ചെയ്യുന്നതിനും ഫാസിസ്റ്റ് സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുമ്പോൾ, സ്വാതന്ത്ര്യ സമര നായകന്മാരായ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു , മൗലാനാ ആസാദ്, ഇന്ദിരാ ഗാന്ധി എന്നിവരുടെ ജന്മദിനവും മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ ഓർമ്മദിനവും അനുസ്മരിച്ച് കൊണ്ട് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി “ഇന്ത്യയെ കണ്ടെത്തൽ” എന്ന ശീർഷകത്തിൽ നവംബർ 19നു ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ സീസൺസ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു . അനുസ്മരണം,ദേശഭക്തി ഗാനങ്ങൾ, ഫാൻസിഡ്രസ് , ചിത്രീകരണം, ലഘു നാടകം തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

പരിപാടികൾ ചർച്ച ചെയ്യുന്നതിന് വേണ്ടി കൂടിയ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ, കെ പി സി സി ഐ ടി സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്നു , അലി തേക്കുതോട്, മുജീബ് മൂത്തേടം , നാസിമുദ്ദീൻ മണനാക്ക് , ഫസലുള്ള വെള്ളുവമ്പാലി , അനിൽ കുമാർ പത്തനംതിട്ട, സഹീർ മാഞ്ഞാലി, ബഷീർ പരുത്തിക്കുന്നൻ, അനിൽ കുമാർ കണ്ണൂർ, സിയാദ് പത്തനംതിട്ട, സിദ്ധീഖ് ചോക്കാട്, ഷിനു എറണാകുളം എന്നിവർ പ്രസംഗിച്ചു. ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment