ഒഐസിസി സൗദി ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി സജി ഏലിയാസിനു യാത്രയയപ്പു നൽകി

നാദിർ ഷാ റഹിമാൻ

അബഹ – പ്രവാസം അവസാനിപ്പിച്ചു  നാട്ടിലേക്കു മടങ്ങുന്ന ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി സജി ഏലിയാസിനു മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.  പതിനാറു വർഷമായി ഖമ്മീസ് മുഷൈത്ത് ആർമ്ഡ് ഫോഴ്സ് ഹോസ്പിറ്റലിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇൻചാർജ് ആയി ജോലിചെയ്യുകയായിരുന്നു.

ഒ.ഐ.സി.സി യുടെ രൂപീകരണം മുതൽ ഖമ്മീസ് മിലിട്ടറി യൂണിറ്റ് കമ്മറ്റി പ്രസിഡണ്ടായും  മേഖലാ കമ്മറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.  സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

അബഹ റീജിയണൽ  പ്രസിഡണ്ട് അഷ്റഫ് കുറ്റിച്ചൽ പ്രശസ്തി ഫലകം  നൽകി ആദരിച്ചു.. ചടങ്ങിൽ  ജനറൽ സെക്രട്ടറി മനാഫ് പരപ്പിൽ, ഖമ്മീസ്  ടൗൺ കമ്മറ്റി പ്രസിടണ്ട് റോയി മൂത്തേടം, ഖമ്മീസ് ടൗൺ കമ്മറ്റി ജന. സെക്രട്ടറി ദിനേശ്, മേഖലാ സെക്രട്ടറി ജോസ് പൈലി, ഖമ്മീസ് മിലിട്ടറി യൂണിറ്റ് പ്രസിടണ്ട് ബിജു യാക്കോബ്, സനിൽ ഏലിയാസ്,  ഒ. ഐ. സി. സി.  ഭാരവാഹികളും സഹപ്രവർത്തകരുമായ ഇബ്രാഹിം മുഹമ്മദ്, ഷൈജു എബ്രഹാം,  തോമസ് ജോസഫ്, ഡെന്നീസ്  ആന്റണി, പൗലോസ്, അജിത്ത് തോമസ്, ബിജു ആംബ്രോസ്, ,ഷെറിൻ, നിബു, ബിനോയ് വർഗീസ്, നിബിൻ, അബ്ദുൾ നാസർ, ടിന്റോ, മനാഫ്,  മനോജ്, അനീഷ്, ഷാരോൺ, അജു, അമീൻ, ജോർജ്, ഷിജു, നാസർ, പ്രസീവ്, ഷബീർ, സുധീർ തുടങ്ങിയവരും പ്രവർത്തകരും പങ്കെടുത്തു.

Related posts

Leave a Comment