Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

News

സത്താർ കായംകുളത്തിന്റെ ഖബറടക്കം ഇന്ന്

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : അന്തരിച്ച ഒഐസിസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സത്താർ കായംകുളത്തിന്റെ ഖബറടക്കം ഇന്ന് ( വെള്ളി ) വൈകീട്ട് 6 മണിക്ക് സ്വദേശമായ കായംകുളം എരുവ ജുമാ മസ്ജിദിൽ നടക്കും.

ഇന്നലെ വൈകീട്ട് ശ്രീലങ്കൻ വിമാനത്തിൽ റിയാദിൽ നിന്നും തിരുവന്തപുരത്തേക്കു കൊണ്ടുപോയ ഭൗതീക ശരീരം ഇന്ന് രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്കു കൊണ്ടുപോയി.അവസാനമായി കാണാനും മയ്യത്തു നമസ്ക്കാരത്തിനുമായി റിയാദിലെ നാനാ തുറകളിൽ നിന്നും നിരവധി പേർ പങ്കെടുത്തു.

Advertisement
inner ad

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി മൂന്നു ദിവസത്തെ ഔദ്യോഗീക ദുഃഖാചരണം പ്രഖ്യാപിച്ചു. പുനഃസംഘടനയുമായി ബന്ധപ്പെട്ടു ഒഐസിസി ഇന്ന് നടത്താനിരുന്ന എല്ലാ സമ്മേളനങ്ങളും മാറ്റി വെച്ചതായി അറിയിച്ചു. ഇന്ന് ( വെള്ളി ) വൈകീട്ട് 3 മണിക്ക് മലസ് അൽ മാസ്സ് ഓഡിറ്റോറിയത്തിൽ മയ്യത്തു നിസ്കാരവും അനുശോചന സമ്മേളനവും നടത്തും.

പക്ഷാഘാതത്തെ തുടർന്ന് മൂന്നു മാസകാലത്തോളം റിയാദ് കിംഗ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സുഖം പ്രാപിക്കുന്നതിൽ പുരോഗതി ഉണ്ടായെങ്കിലും ബുധൻ ( 15-10-2023) ഉച്ചയോടെ പൾസ് കുറയുകയും മരണം സംഭിവിക്കുകയിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

56 വർഷം മുമ്പ് വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികൻ തോമസ് ചെറിയാന്റെ വീട് സന്ദർശിച്ച രമേശ് ചെന്നിത്തല

Published

on

ഇലന്തൂർ: മരിച്ച് 56 വർഷത്തിനുശേഷം ഭൗതികശരീരം മഞ്ഞു പുതച്ച് നിലയിൽ കണ്ടെത്തിയ ഇന്ത്യൻ സൈനികൻ തോമസ് ചെറിയാന്റെ വീട് സന്ദർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1968 ൽ നടന്ന സൈനിക വിമാന അപകടത്തിൽ മരിച്ച തോമസ് ചെറിയാന്റെ മൃതശരീരം ഹിമാചൽ പ്രദേശിൽ നിന്നും ലഭിക്കുന്നത് ഈ അടുത്ത ഇടയാണ്. അദ്ദേഹം 22 വയസ്സ് വരെ ജീവിച്ച സ്വന്തം കുടുംബം ഉൾക്കൊള്ളുന്ന പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനും അനുശോചനം അറിയിക്കുന്നതിനു വേണ്ടിയാണ് രമേശ് ചെന്നിത്തല ഇലന്തൂർ ഉള്ള അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചത്. സഹോദരങ്ങളോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

യു ഡി എഫ് ജില്ലാ കൺവീനർ എ ഷംസുദീൻ ഡിസിസി ഭാരവാഹികളായ എസുരേഷ്കുമാർ, എം എസ് സിജു,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, കർഷകകോൺഗ്രസ് സംസ്ഥാന ഭാരവാഹി ബാബുജി ഈശോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ പി മുകുന്ദൻ, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ, എക്സ് സർവ്വീസ്മാൻ കോൺഗ്രസ് ജില്ലാപ്രസിഡൻ്റ് അനിൽ ബാബു ഇരവിപേരൂർ,യു ഡി എഫ് മണ്ഡലം കൺവീനർ പി എം ജോൺസൻ,എം ബി സത്യൻ, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ ജിബിൻ ചിറക്കടവിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അമൽ എബ്രഹാം,സിനു എബ്രഹാം എം എസ് സീനു, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക്ക് മുരിങ്ങ മംഗലം,നസിം കമ്മണ്ണൂർ,അമീൻ അഹ്സൻ,ഫൈസൽ കുമ്മണ്ണൂർ, അൻസിൽ സഫർ,സനൽ പാറക്കൽ തെക്കേതിൽസ്വാമിനാഥൻ,സോജൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement
inner ad
Continue Reading

News

പ്രതിഷേധം ഫലംകണ്ടു; പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കാൻ ധാരണ

Published

on

പത്തനംതിട്ട: പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കാൻ ശബരിമല അവലോകനയോ​ഗത്തിൽ ധാരണ. വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെയാണ് ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയിൽ നിന്ന് സർക്കാർ പിൻമാറിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനം ആയത്. ഇതിനെതിരെ പ്രതിപക്ഷവും വിശ്വാസികളും മറ്റ് സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനത്തിൽ സർക്കാർ പിന്മാറിയത്.

Continue Reading

Featured

കെ പി സി സി സാഹിതി തിയറ്റേഴ്സിൻ്റെ നാടകത്തിൻ്റെ ടിക്കറ്റ് പ്രകാശനം നടത്തി

Published

on

പത്തനംതിട്ട : വയനാടിനായി കെ പി സി സി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍ ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസും. ഇതിന്‍റെ ഭാഗമായി ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ 2024 നവംബർ 5 ന് റാന്നിയിൽ മലയാളത്തിന്‍റെ പ്രിയ നോവലിസ്റ്റ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ “മുച്ചീട്ടുകളിക്കാരന്‍റെ മകള്‍” എന്ന നോവലിനെ ആസ്പദമാക്കി തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം നടത്തും. നാടകത്തില്‍ നിന്ന് കിട്ടുന്ന മൊത്തം തുകയും കെ പി സി സി യുടെ വയനാട് ഫണ്ടിലേക്ക് നല്‍കുന്നതാണ്. നാടകത്തിന്‍റെ ടിക്കറ്റ് പ്രകാശനം ആറ്റിങ്ങൽ എംപി അഡ്വ: അടൂർ പ്രകാശ് നിര്‍വ്വഹിച്ചു. ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട, സംഘടനാ ജനറൽ സെക്രട്ടറി സുനിൽ യമുന, നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജോ ചേന്നമല എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

Featured