ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ ഇന്ത്യയുടെ 75ാ‍മത്‌ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

റിയാദ് : ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ ഇന്ത്യയുടെ 75ാ‍മത്‌ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഒ ഐ സി സി ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി പതാക ഉയർത്തി. ദേശിയ ഗാനാലാപനത്തെ തുടർന്ന് റെജിമിൽഖാൻ ചുനക്കര എവർക്കും ദേശഭക്തി പ്രതിഞ്ജാവാചകം ചൊല്ലിക്കൊടുത്തു.

ഒ ഐ സി സി നാഷണൽ കമ്മിറ്റി സെക്രട്ടറി ഷാജി സോനയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പർ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കുമ്മിൾ സുധീർ (നവോദയ ), വിനോദ് (ന്യൂ ഏജ്), ഇബ്രാഹിം സുബ്ഹാൻ (എനർജി ഫോറം), ജിജോ (എംബസി പ്രതിനിധി), നൗഷാദ് സിറ്റി ഫ്ലവർ, ഫഹദ് (ജെറീർ മെഡിക്കൽ ക്ലിനിക്), ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), മൈമൂന അബ്ബാസ് (വൈസ് പ്രിൻസിപ്പൽ, എംബസ്സി സ്കൂൾ), ഹരി നായർ (മാനേജർ, എയർ ഇന്ത്യ), ജോൺസൺ മാർ ക്കോസ്, കുഞ്ഞുമോൻ കൃഷ്‌ണപുരം, ഷാനവാസ് SP, വിജയൻ നെയ്യാറ്റിൻകര, ബനൂജ് പുലത്ത്, സുരേഷ് ഭീമനാട്, പീറ്റർ കോതമംഗലം, റഫീഖ് വെളിയാമ്പറ, രാജൻ കാരിച്ചാൽ, ഇഖ്‌ബാൽ കോഴിക്കോട് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.

ഒ ഐ സി സി ജനറൽ സെക്രട്ടറി സത്താർ കായംകുളം സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജഹാൻ കരുനാഗപ്പള്ളി ആമുഖവും സിദ്ധീക്ക് കല്ലുപറമ്പൻ നന്ദിയും പറഞ്ഞു. അജിനാസ്, ഷിബിൻ സിദ്ദിക്ക് , ഉനൈസ്, അഖിനാസ് എം കരുനാഗപ്പളളി, ഇബ്രാഹിം നവാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ സൗദ് ബിൻ സിദ്ദീഖ്, ആൻഡ്രിയ, സഫ, ഷാഹിയ, ഡാനിഷ്, നേഹ, ദിയ എന്നിവരുടെ കലാപരിപാടികളോടെ സമാപിച്ചു.

Related posts

Leave a Comment