Connect with us
48 birthday
top banner (1)

News

ഉമ്മൻ ചാണ്ടി സ്നേഹത്തിന്റെ പ്രവാചകൻ. ഒ.ഐ.സി.സി.തൃശ്ശൂർ ജില്ലാ കമ്മിറ്റി റിയാദ്.

നാദിർ ഷാ റഹിമാൻ

Published

on

റിയാദ്: ഉമ്മൻ ചാണ്ടി മതേതര മനുഷ്യ സ്നേഹത്തിന്റെ മഹാനായ പ്രവാചകൻ ആണെന്ന് ഒ ഐ സി സി റിയാദ് തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സ്നേഹവും കരുണയും ആയുധമാക്കി ജന്മനസ്സിനെ കീഴടക്കിയ ഉമ്മൻ ചാണ്ടി കേരളം നിലനിൽക്കുവോളം ഓർമ്മിക്കപ്പെടും. കേരള ജനതയെ ഒരമ്മ പെറ്റ മക്കളെ പോലെ ചേർത്ത് പിടിച്ച ഉമ്മൻ ചാണ്ടി മതേതര കേരളത്തിന്റെ കൊടിയടയാളമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

Advertisement
inner ad

ബത്ഹ റമദാ ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന യോഗത്തിൽ ആക്ടിംഗ് പ്രസിഡൻ്റ് രാജു തൃശൂർ അധ്യക്ഷത വഹിച്ചു.
സോണി പാറക്കൽ ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് രഘുനാഥ് പറശ്ശിനിക്കടവ് അനുസ്മരണ സന്ദേശം നൽകിയ ചടങ്ങിൽ ഇബ്രഹാം സുബഹാൻ, സത്താർ താമരശ്ശേരി ( KMCC) റസാക്ക് പൂക്കോട്ടുംപാടം, സിദ്ദീഖ് കല്ലുപറമ്പൻ, ജയൻ കൊടുങ്ങല്ലൂർ, യഹ്‌യ കൊടുങ്ങല്ലൂർ, നവസ് വെള്ളിമാട്, റസാഖ് ചാവക്കാട്, സജീർ പൂന്തുറ, അമീർ പട്ടണത്ത്, മൊയ്തീൻ മണ്ണാർക്കാട്, വിൻസൻറ് ചിറ്റകര എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured

ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ സിപിഎമ്മിനും പിണറായിക്കും മാത്രമേ കഴിയൂ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയത് സിപിഎമ്മിന്റെ മൗന അനുവാദത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂ എന്നും ജെ ഡി എസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.

Advertisement
inner ad
Continue Reading

Featured