Connect with us
48 birthday
top banner (1)

News

കെ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്ത് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി

നാദിർ ഷാ റഹിമാൻ

Published

on

റിയാദ്: പത്മജ വേണുഗോപാലിന്റെ പാർട്ടിമാറ്റാം കൊണ്ടു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയസാധ്യത വർധിപ്പിക്കാമെന്ന ബി.ജെ.പി വ്യാമോഹത്തിനു ഓർക്കാപ്പുറത്തേറ്റ കനത്ത പ്രഹരമാണ് കെ മുരളീധരന്‍റെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിത്വമെന്ന് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപെട്ടു.

ജനകീയനായ കെ. മുരളീധരനെ തൃശ്ശൂരിൽ മത്സരിപ്പിക്കുക വഴി കോണ്‍ഗ്രസ്‌ മുന്നോട്ടു വെക്കുന്നത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ വിളയാട്ടത്തിനു കേരളത്തില്‍ സ്ഥാനമില്ലന്നും, അത്തരം നീക്കങ്ങളെ പ്രത്യേകിച്ച് ലീഡറുടെ തട്ടകവും സംസ്ഥാനത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്‍റെ മണ്ണില്‍ കുഴിച്ചുമൂടുമെന്നുള്ള പാര്‍ട്ടിയുടെ യുക്തമായ തിരുമാനത്തെ ഒ ഐ സി സി ത്രിശൂർ ജില്ലാ കമ്മറ്റി സ്വാഗതം ചെയ്തു.

Advertisement
inner ad

പാര്‍ട്ടി തിരുമാനം അംഗീകരിച്ചുകൊണ്ട് എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും മാതൃകയായി മത്സരത്തില്‍ പിന്മാറി കെ മുരളിധരന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത ടി എന്‍ പ്രതാപനെ പ്രത്യേകം അഭിനന്ദിക്കുന്നു, എല്ലാ യു ഡി എഫ് സ്ഥാനര്തികളുടെ വിജയത്തിനായി ഒ ഐ സി സി പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്നും ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

Published

on

റൺവേ വികസനം ഓ വേഗതയിൽ : കോഴിക്കോട് – കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വര്ഷങ്ങളായി തീരാ ദുരിതത്തിൽ.
കുവൈറ്റ് സിറ്റി : 2020 ഓഗസ്റ്റിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വലിയ യാത്രാ ദുരിതം നേരിടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിശ്ചിത അളവിലുള്ള റൺവേ എൻഡ് സേഫ്റ്റി ഏരിയ ആർജ്ജിക്കുന്ന വിധത്തിൽ റൺവേ വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് . ഇപ്പോഴത്തെ നിലയിൽ അടുത്ത കാലത്തൊന്നും ഈ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കും എന്നും കരുതാനാവില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി നൽകുകയാണ് വേണ്ടതെന്നു ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നു. കുവൈറ്റ് അടക്കമുള്ള ചില ഗൾഫ് രജ്ജ്യങ്ങളിലേക്കു വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നതിന് അതാത് രജ്ജ്യങ്ങളുടെ എയർ ലൈനുകൾ മാത്രമേ ഉപയോഗിക്കാനാവൂ. കുവൈറ്റ് കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ കുത്തകയാക്കി വെച്ചിരിക്കയാലും കുവൈറ്റ് വിമാനകമ്പനികൾക്കു അവിടേക്കു അനുമതി ഇല്ലാത്തതിനാലും വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടാവുന്നു. ഇവിടെ നിന്നുള്ള യാത്രക്കാർ കൊച്ചിയിലോ ബംഗളുരുവിലോ പോയി കുവൈറ്റ് വിമാനകമ്പനികളിൽ യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. ഏതാനും മറ്റു റൂട്ട് കളിലേക്കുള്ള സ്ഥിതിയും വ്യത്യസ്തമല്ല . യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് പോലും കണക്ടിവിറ്റി സൗകര്യം ലഭിക്കുമ്പോഴാണ് കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഈ വിധം യാതനകൾ അനുഭവിക്കേണ്ടി വരുന്നത് . എയർ ഇന്ത്യ എക്സ്പ്രസ്സ് നു കുത്തകയാക്കി വെച്ചിരിക്കുന്ന ഈ സെക്ടറിലെ യാത്രക്കാർ ഓരോ ദിവസവും യാത്ര പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കയാണ്. അറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കലും ഷെഡ്ഡുൽ തെറ്റിക്കലുംഈ റൂട്ടുകളിൽ പതിവാണ്. സമയമാറ്റം യഥാസമയം യാത്രക്കാരെ അറിയിക്കാനുള്ള മര്യാദയും അവർ കാണിക്കാറില്ല. 12- 01 – 25 നു രാവിലെ 9 .10 നു ഷെഡ്യൂൾ ചെയ്ത കുവൈറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി അതിരാവിലെ 6 മണിയോടെ എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാർക്കും ഇത്തരത്തിൽ കനത്ത ദുരിതങ്ങളാണ് നേരിടേണ്ടി വന്നത് . ആദ്യം 11.30 നു റീ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ കയറിയ യാത്രക്കാരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഓഫ് ലോഡ് ചെയ്ത ശേഷം ഏറെ തർക്കങ്ങൾക്കൊടുവിൽ മറ്റൊരു വിമാനത്തിൽ യാത്ര യാക്കി എങ്കിലും പകുതി പേർക്കും ലഗ്ഗെജ്‌ ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്. എയർ അറേബ്യ, ഇത്തിഹാദ്, ഗൾഫ് എയർ, ഖത്തർ എയർ വേസ്, ഒമാൻ എയർ, നാസ്, എന്നിങ്ങനെ ഒട്ടു മിക്ക ഗൾഫ് വിമാന കമ്പനികളുടെയും കോഴിക്കോട്ടുനിന്നുള്ള സർവ്വീസുകൾ സുഗമമായി നടന്നു വരുന്നുണ്ട്. കുവൈറ്റിലേക്കുള്ള യാത്രക്കാർ മാത്രമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നതെന്നു പ്രസ്താവ്യമാണ്. നിർദ്ദിഷ്ട റൺവേ വികസനം പൂർത്തിയാകുന്നത് വരെ കുവൈറ്റിലേക്കുള്ള യാത്രക്കാരോട് മാത്രമായുള്ള ഈ അനീതി ഒഴിവാക്കിയേ മതിയാവൂ. ഈ സാഹചര്യത്തിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ കുവൈറ്റ് എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി അടിയന്തിരമായി നൽകണമെന്ന് ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.

Continue Reading

News

പ്രമുഖ നടി കമല കാമേഷ് അന്തരിച്ചു

Published

on

ചെന്നൈ: പ്രമുഖ നടി കമല കാമേഷ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുങ്ക്,കന്നഡ, മലയാളം എന്നീ ഭാഷകളില്‍ സജീവമായിരുന്നു. മലയാളത്തിൽ 11 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ, വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിച്ചു. വീട്ടിലെ വിശേഷം എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നടിയും നര്‍ത്തകിയുമായ ഉമ റിയാസ് ഖാനാണ് മകള്‍. നടന്‍ റിയാസ് ഖാന്റെ ഭാര്യമാതാവാണ്.

Continue Reading

News

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു

Published

on

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു. കുഞ്ഞ് ദിബ്രുഗഡ്ലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. “നാലു ദിവസം മുമ്പാണ് കുട്ടിയെ ജലദോഷത്തിൻ്റെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ കൊണ്ടുവന്നത്. പരിശോധനകൾക്ക് ശേഷം ഇന്നലെ വൈറസ് കണ്ടെത്തി.” 2014 മുതൽ എഎംസിഎച്ച് ഇത്തരം കേസുകൾ പുറത്തുവരുമ്പോഴെല്ലാം പരിശോധനയ്ക്കായി ഐസിഎംആറിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് എഎംസിഎച്ച് സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Continue Reading

Featured