ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റി ഭവന നിർമ്മാണ ധനസഹായം കൈമാറി

നാദിർ ഷാ റഹിമാൻ

റിയാദ് : കേരള വിദ്യാർത്ഥി യൂണിയൻ തിരുവന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ദന കുടുംബത്തിന് നിർമ്മിച്ചു നല്കുന്ന പാർപ്പിട പദ്ധതിയിൽ സഹായഹസ്തമായി ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മറ്റിയും പങ്കു ചേരുന്നു.

സമാഹരിച്ച ഫണ്ട് ജില്ലാ പ്രസിഡന്റ് ശ്രീ സജീർ പൂന്തുറയുടെ അധ്യക്ഷതയിൽ ബത്ത അപ്പോളോ ഡിമോറയിൽ നടന്ന സമ്മേളനത്തിൽ വെച്ച് ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് വിൻസന്റ് K ജോർജിൽ നിന്നും ജീവകാരുണ്യ കൺവീനർ ഷാഫി കല്ലറ ഏറ്റുവാങ്ങി.

ജനറൽ സെക്രട്ടറി ജഹാംഗീർ, ട്രഷറർ റാസി കോരാണി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിഷാദ് ആലംകോട് , ഷാനവസ് എസ് പി ,സെൻട്രൽ കമ്മിറ്റിനിർവ്വാഹക സമിതി അംഗങ്ങളായ സഫീർ ബുർഹാൻ ,അജി വെട്ട് റോഡ് , ജില്ലാ സെക്രട്ടറിമാരായ സുധീർ കൊക്കാര , ഷഹനാസ് ചാറയം , അൻസർ വർക്കല ഷാജഹാൻ പള്ളിവേട്ട ,ഷിബിൻ ലാൽ, ഷഫീഖ് , ഷിബിൻ അക്ബർ, അനീഷ് കുരുശിങ്കൽ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment