Connect with us
48 birthday
top banner (1)

News

വിസ സ്റ്റാമ്പിങ് പ്രതിസന്ധി : കേന്ദ്ര സർക്കാർ ഇടപെടണം – ഓ.ഐ.സി.സി.റിയാദ്

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : സൗദിയിലേക്ക് പുതിയ വിസയിൽ വരുന്നവർ വി. എഫ്. എസ് സേവന കേന്ദ്രത്തിൽ എത്തി വിരലടയാളം നൽകണമെന്ന പുതിയ നിബന്ധന വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചിരിക്കുന്നതെന്നും,ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നു നയതന്ത്ര തലത്തിൽ എത്രയും പെട്ടെന്ന് ഉണ്ടവണമെന്ന് ഒഐസിസി റിയാദ് കമ്മിറ്റി ആവശ്യപ്പെട്ടു.

രാജ്യത്ത് ആകെ ഒൻപത് കേന്ദ്രങ്ങളാണ് വിരലടയാളം സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉള്ളത്. കേരളത്തിൽ ആകെ കൊച്ചിയിൽ മാത്രമാണ് വിരലടയാള സൗകര്യമുള്ള വി. എഫ്.എസ് സേവന കേന്ദ്രം പ്രവൃത്തിക്കുന്നത്. വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇത് സൗദിയിലേക്ക് വിസിറ്റിംഗ് വിസയിൽ വരാൻ ആഗ്രഹിച്ച ആയിരക്കണക്കിനാളുകൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Advertisement
inner ad

നിലവിൽ ഓൺ ലൈൻ അപ്പോയിൻറ്മെൻറ് വഴിയാണ് പാസ്സ്പോർട്ടുകൾ സ്വീകരിക്കുന്നത്. സാധാരാണകാരായ പ്രവാസികൾക്ക് അവരുടെ മാതാപിതാക്കളെ, കുടുംബങ്ങളെ കൊണ്ടുവരുന്നതിന് ഇത് വലിയ തടസ്സം നേരിട്ട് കൊണ്ടിരിക്കുന്നു. പെട്ടെന്നുള്ള മാറ്റം എല്ലാവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കായാണ്, അതിനാൽ ആവശ്യമായ സേവന കേന്ദ്രങ്ങൾ നിലവിൽ വരുന്നത് വരെയെങ്കിലും നിലവിലുള്ള സംവിധാനം നിലനിർത്തുന്നതിന് സൗദി അധികൃതരിൽ സമ്മർദ്ദം ചെലുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വളരെ ദൂരെ പ്രദേശത്തു നിന്ന് കൊച്ചിയിലെത്തി കാത്തു കിടക്കുന്നത് സാധാരണ ആളുകളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ് സാമ്പത്തികമായും മാനസികമായും ഉണ്ടാക്കിയിരിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഭാഗത്തു ശ്രമം നിന്നുണ്ടാവണമെന്ന് ഓ.ഐ.സി.സി. റിയാദ് സെന്റർ കമ്മിറ്റി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ആര്‍ എല്‍ വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിന് രണ്ടാം റാങ്ക്

Published

on

കാലടി: വലിയ മാനസിക സംഘര്‍ഷത്തിനിടെ എഴുതിയ എം എ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആര്‍ എല്‍ വി രാമകൃഷ്ണന്‍.ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് :
‘ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എം എ ഭരതനാട്യം രണ്ടാം റാങ്കിന് അര്‍ഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടു തന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്.

Advertisement
inner ad

അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായി’.

Advertisement
inner ad
Continue Reading

Kerala

സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല

Published

on

തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നതിന് വിലക്കി കേരള സർവകലാശാല. പരിപാടി നടത്തുന്നതിന് വിസി ആണ് വിലക്കേർപ്പെടുത്തിയത്. പുറത്തു നിന്നുള്ളവറുടെ സംഗീത പരിപാടികൾക്കുള്ള സർക്കാർ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷമാണ് ഇത്തരം പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5 നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.

Continue Reading

Kuwait

കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞു

Published

on

കുവൈറ്റ്: കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞു. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ് നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.

പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured