Connect with us
48 birthday
top banner (1)

News

“ലീഡർ സ്മൃതി” : അനുസ്മരണ സമ്മേളനം

നാദിർ ഷാ റഹിമാൻ

Published

on

റിയാദ്: ഒ.ഐ.സി.സി റിയാദ് റീജിയണൽ കമ്മറ്റി ലീഡർ കെ കരുണാകരന്റെ പതിനാലാമത് ചരമ വാർഷികത്തിൽ “ലീഡർ സ്മൃതി” എന്ന പേരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബത്ഹ ഡി- പാലസിൽ (അപ്പോളോ ഡിമോറ) നടന്ന പരിപാടി ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ആയിരുന്ന കെ.കരുണാകരൻ, കേരളത്തിന്റെ എക്കാലത്തേയും ഒരേയൊരു “ലീഡർ” ആയിരുന്നു. സമസ്ത മേഖലയിലുമുള്ള ജനതയെ കൂട്ടിയിണക്കാൻ അനിതര സാധാരണമായ വൈഭവം അദ്ദേഹത്തിന് ഉണ്ടായിരുന്നതായി പരിപാടി ഉദ്‌ഘാടനം ചെയ്തു കൊണ്ട് നവാസ് വെള്ളിമാട് കുന്ന് പറഞ്ഞു. .

പ്രോഗ്രാം ചെയർമാൻ സജീർ പൂന്തുറ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ: എൽ.കെ അജിത്ത് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ മരണശേഷമുണ്ടായ പിളർപ്പോടെ കോൺഗ്രസ് നന്നേ ശോഷിച്ചുപോയിരുന്നു. 1967ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഒരു അംബാസിഡർ കാറിൽ യാത്ര ചെയ്യാവുന്നത്ര അംഗബലം മാത്രമുണ്ടായിരുന്ന കോൺഗ്രസിനെ പിന്നീട് നയിച്ചത് ലീഡറായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മുന്നണിയുടെ പരാജയങ്ങൾ ലീഡർ കോൺഗ്രസിന്‍റെ നേട്ടമാക്കി മാറ്റി. 1970ലെ തെരഞ്ഞെടുപ്പോടെ യുവനിരയെ ഉൾപ്പെടുത്തി കോൺഗ്രസിനെ ശക്തമായ രീതിയിൽ തിരിച്ചു കൊണ്ടുവരാനും, ഐക്യ മുന്നണി സംവിധാനത്തിന് അടിത്തറയിടാനും അദ്ദേഹത്തിന്‍റെ ചാണക്യ തന്ത്രങ്ങൾക്ക് സാധിച്ചത് ചരിത്രമാണ്. ഇതേ രീതിയിൽ കർണ്ണാടകയിലും തെലുങ്കാനയിലുമെല്ലാം ഇത്തരത്തിലുളള നേതൃത്വം ഉണ്ടായതിന്റെ ഫലങ്ങൾ പാർട്ടിയുടെ തിരിച്ചു വരവിന് ഒരു മുതൽ കൂട്ടായിട്ടുണ്ടെന്നും അഡ്വ: എൽ കെ അജിത് അഭിപ്രായപ്പെട്ടു.

Advertisement
inner ad

കണ്ണൂർ പ്രവാസി കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദലി കൂടാളി മുഖ്യാഥിയായി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, സീനിയർ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, സെൻട്രൽ കമ്മിറ്റി ട്രഷറർ സുഗതൻ നൂറനാട്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി ട്രഷറർ റഹിമാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ, ബഷീർ സാപ്റ്റിക്കോ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ലീഡറെ കുറിച്ചുള്ള ഡോക്യമെന്ററിയും പ്രദർശിപ്പിച്ചു.

അസ്‌കർ കണ്ണൂർ, മുഹമ്മദാലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, അബ്ദുൽ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, അഷ്‌റഫ് മേച്ചേരി, നാദിർഷ റഹിമാൻ, ഡൊമിനിക് സാവിയോ, നാസർ ലെയ്സ്, സലീം ആർത്തിയിൽ,ഹാഷിം പപ്പിനിശ്ശേരി, മുസ്തഫ വി.എം, സിദ്ദിഖ് കല്ലുപറമ്പൻ , സൈഫ് കായംകുളം, ജയൻ കൊടുങ്ങല്ലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement
inner ad

സോണി പാറക്കൽ ആമുഖ പ്രസംഗം നടത്തി.പ്രോഗ്രാം കൺവീനർ അമീർ പട്ടണത്ത് സ്വാഗതവും,ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ലേബർ ക്യാമ്പിലെ അഗ്നിബാധ : ദുഃഖ സാന്ദ്രതയിൽ ഒ.ഐ.സി.സി അനുശോചന യോഗം !

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് ഉണ്ടായ അഗ്നിബാധയിൽ ജീവഹാനി സംഭവിച്ചവർക്ക് വേണ്ടി ഒ.ഐ.സി.സി കുവൈറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ അബ്ബാസിയയിലെ ഒ.ഐ.സി.സി അങ്കണത്തിലാണ് അനുശോചനയാഗം
സംഘടിപ്പിച്ചത്. മെഴുകുതിരി പ്രകാശിപ്പിച്ചുകൊണ്ട് മൗന പ്രാര്ഥനയോട് കൂടിയാണ് യോഗം ആരംഭിച്ചത്. പരിക്കേറ്റ് ഹോസ്പിറ്റലിൽ കഴിയുന്നവർക്ക് എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് വരാൻ കഴിയട്ടെ എന്നും ശ്രീ വർഗീസ് പുതുക്കുളങ്ങര പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement
inner ad

നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ, ട്രഷറർ രാജീവ് നാടുവിലേമുറി, സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, നിസ്സാം തിരുവനന്തപുരം, ജോയ് കരവാളൂർ, ജില്ലാ പ്രെസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ഇസ്മായിൽ ഐ.കെ, സുരേന്ദ്രൻ മുങ്ങത്ത് , ജില്ലാ സെക്രട്ടറിമാരായ ഷംസു കുക്കു, സൂരജ് കണ്ണൻ , യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് തുടങ്ങി വിവിധ ജില്ലയിൽ നിന്ന് നിരവധി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Advertisement
inner ad
Continue Reading

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Featured