News
ഒഐസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.
റിയാദ് : ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ നിയോജക മണ്ഡലം കമ്മറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒഐസിസി കൊണ്ടോട്ടി നിയോജക മണ്ഡലം നിലവിൽ വന്നു. വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ജൈസൽ എളമരത്തിന്റെ സാനിധ്യത്തിൽ നടന്ന യോഗം ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം കള്ളക്കര, ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം , നൗഫൽ പാലക്കാടൻ , അമീർ പട്ടണത്ത് , സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് , മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വുർ , ട്രഷറർ സാദിഖ് വടപുറം , അൻസാർ വാഴക്കാട്, സലീം വാഴക്കാട് ,ഉണ്ണി വാഴയൂർ , മുത്തു പാണ്ടിക്കാട് , സൈനുദീൻ വെട്ടത്തൂർ ,ശിഹാബ് അരിപ്പൻ , സംവീർ , ഭാസ്കരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് വഹീദ് വാഴക്കാട് സ്വാഗതവും ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു.
നജീബ് വാഴയൂർ ( പ്രസിഡന്റ് ), മൊയ്ദീൻ കുട്ടി പുളിക്കൽ (ജനറൽ സെക്രട്ടറി സംഘടന ചുമതല),ഷാനിഷ് ചിറ്റൻ വാഴക്കാട് (ട്രഷറർ ) എന്നിവരാണ് പ്രധാന ഭാരവാഹികൾ . സംവീർ വാഴക്കാട്, ഫിറോസ് ചീക്കോട് (വൈസ് പ്രസിഡന്റ്)
മൻസൂർ ബാബു കൊണ്ടോട്ടി, ശകീൽ കൊണ്ടോട്ടി (ജനറൽ സെക്രെട്ടറി )ഹഫീസ് ചിറ്റൻ ,കബീർ വാഴയൂർ , ഹമീദ് വാഴയൂർ , മുഹമ്മദ് അലി വാഴക്കാട് (സെക്രട്ടറി ) എന്നിവരാണ് മറ്റു ഭാരവാഹികൾ .
News
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം; എസ് എഫ് ഐയെ പിന്തുണക്കുന്ന അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും: അഡ്വ. ജവാദ് പുത്തൂർ
കണ്ണൂർ യൂണിവേഴ്സിറ്റി മഞ്ചേശ്വരം ലോ ക്യാമ്പസിൽ അധ്യാപകനായിരുന്ന ഷെറിൻ സി എബ്രഹാമിനെതിരെ തന്റെ ഇന്റെർണൽ പരീക്ഷയിൽ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളെ പറ്റിയുള്ള ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ എസ് എഫ് ഐ നൽകിയ പരാതിയിൽ നടപടി എടുത്തിരിക്കുകയാണ്.കൊന്നിട്ടും കലി തീരാതെ എസ് എഫ് ഐക്കാരുടെ തോന്നിവാസത്തിന് കുടപിടിക്കുന്ന യൂണിവേഴ്സിറ്റി അധികൃതർക്ക് നേരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകും.ഇതിനോടകം തന്നെ ലോ ഡീനായ ഷീന ശുക്കൂറിന്റെ നേതൃത്വത്തിൽ എസ്എഫ് ഐയ്ക്കും മറ്റു പലർക്കും നൽകുന്ന വഴിവിട്ട സഹായങ്ങൾ ചർച്ചയാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കാസർഗോഡ് കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജവാദ് പുത്തൂർ പറഞ്ഞു.
News
സൈബര്‍ സുരക്ഷ: പ്രസക്തിയും അതിജീവനമെന്ന വെല്ലുവിളിയും
സാമൂഹ്യ മാധ്യമങ്ങൾ ഒരേസമയം നന്മയുടെയും തിന്മയുടെയും പ്രചാരണം ഏറ്റെടുക്കാറുണ്ട്. വ്യക്തി അധിക്ഷേപങ്ങളുടെയും ആൾക്കൂട്ട വിചാരണകളുടെയും ഇടങ്ങളായി സാമൂഹ്യ മാധ്യമങ്ങൾ മാറുന്നത് നാം സമീപകാലത്ത് ഒരുപാട് കണ്ടതാണ്. ടെലിവിഷന്‍ താര ജോഡികളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങളുടെ കീഴിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾ പലരുടെയും വൈകൃത മനസ്സുകൾ തുറന്നു കാട്ടുന്നതാണ്. സൈബർ ബുള്ളിങ് അഥവാ സൈബർ പീഡനങ്ങൾ വർദ്ധിച്ചു വരികയാണ്. കുട്ടികൾ മുതൽ മുതിർന്ന വ്യക്തികൾ വരെ സൈബർ ഭീഷണിയുടെ ഇരകളാകുന്നുണ്ട്. സൈബർ ബുള്ളിയിങ് കുട്ടികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ദോഷമായി ബാധിച്ചേക്കാം.
സാങ്കേതികവിദ്യയും ഇന്റർനെറ്റും ഒരു പ്രധാന പങ്ക് വഹിക്കുന്ന നമ്മുടെ ജീവിതത്തിൽ സ്ത്രീകൾ ആയിരിക്കും സൈബർ മേഖലയിൽ കൂടുതല്‍ ഭീഷണി നേരിടുന്നത്. എങ്ങനെയാണ് സൈബർ ഭീഷണി വളരെ അപകടകരമാക്കുന്നതെന്നുവെച്ചാല്‍ ഒന്നിലധികം വ്യത്യസ്ത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദിവസത്തിലെ എപ്പോള്‍ വേണമെങ്കിലും ആരെ വേണമെങ്കിലും ഭീഷണിപ്പെടുത്താന്‍ സാധിക്കുന്നു. തൽക്ഷണ സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകൾ, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഇന്ററാക്ടീവ് ഗെയിമിംഗ് വെബ്സൈറ്റുകൾ, കൂടാതെ ഇ-മെയിൽ പോലുള്ള നിരവധി മാർഗങ്ങളിലൂടെ സൈബർ ബുള്ളിങിന് ഇരയാകുന്നവരുണ്ട്. പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളിൽ എങ്ങനെയാണ് ഇടപെടേണ്ടത് എന്ന ധാരണക്കുറവ് ഇരകൾക്ക് ഉണ്ടാകാറുണ്ട്. മിക്കപ്പോഴും സൈബർ അതിക്രമങ്ങൾക്ക് ഇരയാകുന്നവർ വിഷാദത്തിലേക്കും ചിലപ്പോൾ ആത്മഹത്യയിലേക്കു മെല്ലാം എത്താറുണ്ട്.ബുളളിങ് നേരിടുന്ന സാഹചര്യങ്ങളിൽ ജീവിതം അവസാനിപ്പിച്ചേക്കാം എന്ന ചിന്തകളും തീരുമാനങ്ങളും തെറ്റാണ്. ധൈര്യത്തോടെ അവ പ്രതിരോധിക്കാൻ നാം ശീലിക്കണം.
പ്രതിരോധ സംവിധാനങ്ങൾ ശക്തമാണ് നമ്മുടെ രാജ്യത്ത്. ഇത്തരം അവസരങ്ങളിൽ സംഭവിച്ച കാര്യങ്ങൾ രക്ഷാകർത്താക്കളോടോ, ബന്ധുക്കളോടോ, അടുത്ത സുഹൃത്തുക്കളോടോ പങ്കുവയ്ക്കണം. സംഭവിച്ചതെന്തോ ആകട്ടെ അവയുടെ തെളിവുകൾ ശേഖരിച്ച് വയ്ക്കുക. സൈബർ സെൽ ഓഫീസ് ഉള്ള പ്രാദേശിക പോലീസ് സ്റ്റേഷനിൽ തെളിവുകൾ സഹിതം പരാതി നൽകേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം തന്നെ IT Act of 2000 ൽ അധിഷ്ഠിതമാണ് . ഈ ആക്ട് 2000 ജൂൺ ഒമ്പതിനാണ് പ്രാബല്യത്തിൽ വന്നത് . ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശങ്ങൾ ഡാറ്റാ സുരക്ഷ , ഡാറ്റാ സെക്യൂരിറ്റി , ഇ കോമേഴ്സ് സുരക്ഷ, രാജ്യങ്ങൾ തമ്മിലുള്ള സൈബർ തർക്കങ്ങൾ , രാജ്യസുരക്ഷാ എന്നിവയായിരുന്നു . 2008 ലും 2011 ലും കുറച്ചു ഭേദഗതികൾ കൊണ്ടുവന്നെങ്കിലും അതൊന്നും തന്നെ ഇന്നത്തെക്കാലത്തെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമങ്ങൾക്ക് ശിക്ഷ കൊടുക്കാൻ പര്യാപ്തമല്ല .
. IT Act of 2000 ലെ സെക്ഷനുകളായ 65 , 66 , 67 / 67A ഒക്കെ പ്രതിപാദിക്കുന്നത് കമ്പ്യൂട്ടർ മുഖേനെയുള്ള ഹാക്കിങ്ങും അതിനുള്ള ശിക്ഷകളുമാണ്. ഇവയിലൊക്കെ മൂന്നുകൊല്ലമോ, അഞ്ചുകൊല്ലമോ തടവുശിക്ഷയോ രണ്ടു മുതൽ പത്തു ലക്ഷം വരെയുള്ള പിഴയോ ഒറ്റക്കോ ഒരുമിച്ചോ വിധിക്കാവുന്നതാണ് . നിലവിലുള്ള സൈബർ നിയമത്തിലെ ഒരു പ്രധാന പോരായ്മ എന്തെന്നുവെച്ചാൽ , സെക്ഷൻ 66-A സുപ്രീം കോടതിവിധി മുഖേന 2015 ൽ റദ്ദ് ചെയ്തിരുന്നു. ശ്രേയ സിംഗാൾ കൊടുത്ത ഒരു കേസിന്മേൽ ആണ് ഈ വിധിപ്രസ്താവിച്ചത്. ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ മുഖാന്തിരം ആർക്കെങ്കിലും മോശമായ കാര്യങ്ങൾ അയച്ചാൽ മൂന്നുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഒരു വകുപ്പായിരുന്നു സെക്ഷൻ 66-A. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ആർട്ടിക്കിൾ 19(1 )(എ) ക്ക് എതിരാണീ വകുപ്പ് എന്ന് ചൂണ്ടിക്കാണിച്ചാണ് സെക്ഷൻ 66-A സുപ്രീം കോടതി റദ്ദ് ചെയ്തത്. എല്ലാവരും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, IT Act of 2000 നിലവിൽ വരുമ്പോൾ ഇന്ത്യയിലൊന്നും ഇന്നത്തെ പോലെ ഓൺലൈൻ സമൂഹ മാധ്യമങ്ങളും അവയിലൂടെയുളള സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് നാൾക്കുനാൾ സൈബർ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. നിയമ നടപടികളും ഇടപെടലുകളും ശക്തമാക്കുന്നതിനൊപ്പം തന്നെ കൃത്യമായ അവബോധവും ജനങ്ങളിൽ ഉണ്ടാക്കേണ്ടതുണ്ട്.
Kerala
ട്രോളി ബാഗുമായി ഗിന്നസ് പക്രു : കമന്റിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍
ഫേസ്ബുക്കില്‍ ട്രോളി ബാഗിനൊപ്പം നില്ക്കുന്ന ഫോട്ടോയുമായി ഗിന്നസ് പക്രു. കള്ളപ്പണമാരോപിച്ച് യു.ഡി.എഫ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലെ പൊലീസിന്റെ പാതിരാ റെയ്ഡ് വിവാദമായതിന് പിന്നാലെയാണ് ട്രോളിബാഗുമായി ഫേസ്ബുക്കില്‍ ഗിന്നസ് പക്രുവിന്റെ മാസ് എന്‍ട്രി. ‘നൈസ് ഡേ’ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്ക്കുന്ന പോസ്റ്റാണ് നടന് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിമിഷ നേരം കൊണ്ടാണ് പക്രുവിന്റെ ട്രോളി ഫോട്ടോ വൈറലായത്. ഇതുവരെ 3100 ലേറെ ആളുകള്‍ ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കെ.പി.എം ഹോട്ടലില്‍ അല്ലാലോ എന്ന ചോദ്യവുമായി രാഹുല്‍ മാങ്കൂട്ടത്തിലും കമന്റിട്ടവരുടെ കൂട്ടത്തിലുണ്ട്.ട്രെന്‍ഡിനൊപ്പം എന്നാണ് കൂടുതല്‍ ആളുകളും കുറിച്ചത്. ചിലര്‍ എ.എ. റഹീമിന്റെ പടവും ട്രോളായി ചേര്‍ത്തിട്ടുണ്ട്. ലുട്ടാപ്പി റഹീം നെഞ്ചു പൊട്ടിക്കരയുമെന്നാണ് കമന്റ്.
കറുത്ത കളര്‍ മാറ്റി നീല നിറത്തിലുള്ള ട്രോളിബാഗ് ഇടണമെന്നും പറഞ്ഞവരുണ്ട്.പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. കോണ്‍ഗ്രസ് വനിതാ നേതാക്കളുള്‍പ്പെടെ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ പാതിരാ റെയ്ഡില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കെ.പി.എം ഹോട്ടലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login