ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി നേതാക്കൾ ജില്ലാ പ്രസിഡന്റ് വി എസ് ജോയിയെ സന്ദർശിച്ചു

നാദിർ ഷാ റഹിമാൻ

റിയാദ്: . പുതുതായി ചാർജെടുത്ത മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്  വി . എസ ജോയിയെ  ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി നേതാക്കൾ സന്ദർശിച്ചു  ആശംസകൾ അർപ്പിച്ചു.

ജില്ലാ പ്രസിഡന്റിന് പ്രവാസ ലോകത്തു നിന്നുള്ള കോൺഗ്രസ് പ്രവർത്തകരുടെ എല്ലാ പിന്തുണയും അറിയിച്ചു. പ്രവാസികളുടെ വിഷയത്തിൽ പരമാവധി ശ്രദ്ധ കൊടുക്കുമെന്നും മുൻ വർഷങ്ങളിൽ ജില്ലയിൽ ഓ.ഐ.സി.സി. നടത്തിയ പ്രവർത്തനങ്ങൾ അനുകരണീയമാണെന്നും  തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ ഒഐസിസി ഏറ്റെടുത്തു നടത്തണമെന്നും  പ്രസിഡണ്ട് വി എസ് ജോയ് പറഞ്ഞു.

ജിഫിൻ അരീക്കോട് ഓ.ഐ.സി.സി. യുടെ ഉപഹാരം പ്രസിഡന്റിന്  കൈമാറി.  അമീർ പട്ടണത്ത്, വിനീഷ് ഒതായി, രതീഷ് ചെമ്മാട്, അൻഷിദ് വഴിക്കടവ്, സലാം തെന്നല, ബാവ വെന്നിയൂർ, റഷീദലി പാണ്ടിക്കാട്, അലവി മഞ്ചേരി, മുസ്ഥഫ പാണ്ടിക്കാട്, സൈദ് കോട്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു.  

Related posts

Leave a Comment