ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അഡ്വ:വി വി പ്രകാശ് അനുസ്മരണം നടത്തി

നാദിർ ഷാ റഹിമാൻ

റിയാദ് : അകാലത്തിൽ അരങ്ങൊഴിഞ്ഞ കോൺഗ്രസ്സ് നേതാവും മലപ്പുറം ജില്ലാ കോൺഗ്രസ്സ് അധ്യക്ഷനുമായിരുന്ന അഡ്വ:വി വി പ്രകാശിന്റെ ഓർമ്മയിൽ ഒ  ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബത്ഹ ക്ലാസ്സിക് ഹാളിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ,സാമൂഹ്യ മേഖലയിലെ പ്രമുഖരും വി വി യുടെ അടുപ്പക്കാരും സംബന്ധിച്ചു.  മാന്യവും ക്രിയാത്മകവുമായ രാഷ്ട്രീയ പ്രവർത്തനം നടത്തി ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രകാശിന്റെ രാഷ്ട്രീയ പ്രവർത്തന ശൈലി എല്ലാ തലമുറക്കും മാതൃകയാണെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ അമീർ പട്ടണത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ഒ ഐ സി സി റിയാദ്  ആക്ടിങ് പ്രസിഡന്റ്‌ സലീം കളക്കര ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ അനുസ്മരണ സന്ദേശം ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് അവതരിപ്പിച്ചു. ഒ ഐ സി സി ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുമ്പാടം, നൗഫൽ പാലക്കാടൻ, ശിഹാബ് കൊട്ടുക്കാട്.റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പൻ എന്നിവർ സംസാരിച്ചു.

ഹൃസ്വകാല സന്ദർശനത്തിന് റിയാദിലെത്തിയ  കോണ്ടോട്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റും വി വി യുടെ സഹപ്രവർത്തകനുമായിരുന്ന  സി എം എ റഹ്മാൻ മുഖ്യാഥിതിയായി വി വി പ്രകാശുമൊത്തുള്ള പൊതു പ്രവർത്തനകാല അനുഭവം പങ്ക് വെച്ചു. ദീർഘകാലം വി വി പ്രകാശിന്റെ സാരഥിയായി കൂടെയുണ്ടായിരുന്ന ഒ ഐ സി സി ജില്ലാ കമ്മറ്റി അംഗം അൻഷിദ് വഴിക്കടവ്  രാഷ്ട്രീയ പഠിക്കേണ്ടത് വി വി യിൽ നിന്നാണെന്ന് യോഗത്തെ ഓർമിപ്പിച്ചു.

വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ സജീർ പൂന്തുറ, ബാലുക്കുട്ടൻ,സുഗതൻ നൂറനാട് , ബഷീർ കോട്ടയം, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, ഹർഷദ് എം ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ. അൻഷിദ് വഴിക്കടവ് ,വഹീദ് വാഴക്കാട്, വിനീഷ് ഒതായി, സൈനുദ്ധീൻ വെട്ടത്തൂർ, ഭാസ്കരൻ മഞ്ചേരി .സഗീർ ഇ.പി, എന്നിവർ സംസാരിച്ചു. , മഹേഷ്‌ മങ്കട, പ്രഭാകരൻ ഓളവട്ടൂർ, മുത്തു പാണ്ടിക്കാട്,ശിഹാബ് അരിപ്പൻ, നൗഷാദ് വണ്ടൂർ, ഷറഫു ചിറ്റൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമീർ മാളിയേക്കൽ ആമുഖവും ഷാജി നിലമ്പൂർ സ്വാഗതവും അബൂബക്കർ മഞ്ചേരി നന്ദിയും പറഞ്ഞു

Related posts

Leave a Comment