News
കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് സ്വീകരണം.
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് സബർമതിയിൽ സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുള്ള വല്ലാഞ്ചിറ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഒഐസിസിയുടെ പ്രവർത്തനങ്ങൾ സ്ലാഘനീയമാണെന്നും പ്രത്യേകിച്ച് റിയാദിൽ സാമൂഹിക ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്നും നൗഷാദ് അലി പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്യാടനോർമ്മയിൽ എന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിൽ എത്തിയത്.
സെൻട്രൽ കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞിക്കുമ്പള, ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസാക്ക് പൂക്കോട്ടുംപാടം, നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത് എന്നിവർ സംസാരിച്ചു.
സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീർ ദാനത്ത്, യഹിയ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സുരേഷ് ശങ്കർ, ശുക്കൂർ ആലുവ, സജീർ പൂന്തുറ, നിഷാദ് ആലംകോട്, കരിം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അബ്‌ദുൾ സലാം, നാദിർഷ റഹിമാൻ , ബഷീർ കോട്ടക്കൽ, വിൻസെന്റ് കെ ജോർജ്ജ്, ഷെഫീഖ് പൂരക്കുന്നിൽ, ബഷീർ കോട്ടയം, ശരത് സ്വാമിനാഥൻ, കെ കെ തോമസ്, നാസർ വലപ്പാട്, ഷാജി മഠത്തിൽ, സലിം, സഫീർ ബുർഹാൻ, ഹാഷിം പാപ്പിനിശ്ശേരി, ഭദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കോൺഗ്രസ് നേതാവ് കെ പി കുഞ്ഞി കണ്ണൻറെ നിര്യാണത്തിലും, മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ആര്യാടൻ മുഹമ്മദിൻറെ രണ്ടാം ചരമവാർഷിക ദിനത്തെ അനുസ്മരിച്ചുമാണ് പരിപാടി തുടങ്ങിയത്. സെൻട്രൽ കമ്മിറ്റി ആക്ടിംഗ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സുഗതൻ നൂറനാട് നന്ദിയും പറഞ്ഞു.
Kuwait
കുവൈത്ത് കെഎംസിസി സംയുക്ത ഉപ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി വയനാട് പാലക്കാട് തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായി ഉപ തെരെഞ്ഞെടുപ്പ് കൺവെൻഷനും തംകീൻ മഹാ സമ്മേളന പ്രചരണവും സംഘടിപ്പിച്ചു. ദജീജ് മെട്രോ കോർപ്പറേറ്റ് ഹാളിൽ നടന്ന പരിപാടി കുവൈത്ത് കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ കൈപ്പഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അപ്പക്കാടൻ തംകീൻ മഹാ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് , സ്റ്റേറ്റ് സെക്രട്ടറി ഗഫൂർ വയനാട്, സലാം പട്ടാമ്പിഎന്നിവർക്ക് പുറമെ ഒഐസിസിനേതാക്കളായ വയനാട് ജില്ലാ പ്രസിഡന്റ് അക്‌ബർ വയനാട്, പാലക്കാട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഐ കെ, തൃശൂർ ജില്ലാ പ്രസിഡന്റ് ജലിൻ തൃപ്രയാർ എന്നിവരും സംസാരിച്ചു.
കെഎംസിസി വയനാട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഹാജി, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കര, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി പി.കെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങര എന്നിവരും ആശംസകൾ നേർന്നു. സ്റ്റേറ്റ് ഭാരവാഹികൾ ആയ ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, അബ്ദുൽ റസാഖ് വാളൂർ, ഷാഹുൽ ബേപ്പൂർ, എഞ്ചിനീയർ മുഷ്താഖ് ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, തൃശൂർ ജില്ലാ ട്രഷറർ അസീസ് പാടൂർ വയനാട് ജില്ലാ ട്രഷറർ മുഹമ്മദലി ബാവ എന്നിവർ സന്നിഹിതാരായിരുന്നു. ആബിദ് ഖാസിമി ഖിറാഅത് നടത്തി. വയനാട് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ് ദാരിമി സ്വാഗതവും പാലക്കാട് ജില്ലാ ട്രഷറർ റസാഖ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.
Kerala
മിനി ട്രക്കും ബൈക്കൂം കൂട്ടിയിടിച്ചു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കൊല്ലം :കരുനാഗപ്പള്ളിയിൽ മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു.
തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്.
ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരിക്കേറ്റു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
Ernakulam
ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞുമറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മതിയായ സമയം നല്‍കിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാന്‍ നിരന്തരം സാവകാശം നല്‍കാനാവില്ലെന്നും വിമര്‍ശനമുന്നയിച്ചു.
ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതില്‍ സിംഗിള്‍ ബെഞ്ച് നടപടി തുടങ്ങി. കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാന്‍ മറുപടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.കോടതിയലക്ഷ്യ ഹരജിയില്‍ ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും ഹാജരായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ ഹാജരായത്.കോടതിയലക്ഷ്യ ഹരജിയില്‍ ഉദ്യോഗസ്ഥര്‍ ഈ മാസം 29ന് വീണ്ടും ഹാജരാകണം.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login