Connect with us
48 birthday
top banner (1)

News

കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ അന്ത്യം പിണറായി എന്നും ഓർക്കേണ്ടതാണ് : ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി “വിചാരണ സദസ്സ് “

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : ജനാധിപത്യ മര്യാദകൾ ലംഘിച്ചു പോലീസിനെയും പാർട്ടി ഗുണ്ടകളെയും കയറൂരി വിട്ട്‌ പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തി വാഴ്ത്തുപാട്ടുകാരുടെ കുഴലൂത്തിൽ അഭിരമിച്ചു ഏകാധിപതിയായി കേരളം വാഴുന്ന പിണറായിക്കെതിരെ ഇനിയും ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവുമെന്നും, ഓരോ കമ്മ്യൂണിസ്റ് ഏകാധിപതിയുടെയും അന്ത്യം എന്നും പിണറായി ഓർക്കുന്നത് നന്നായിരിക്കുമെന്നും ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ. ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മറ്റി ഡി പാലസ് ഓഡിറ്റോറിയത്തിൽ കേരളത്തിലെ ദുർഭരണത്തിനും പോലീസ് നരനായിട്ടിനുമെതിരെ സംഘടിപ്പിച്ച “വിചാരണ സദസ്സ് ” ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ദുല്ല വല്ലാഞ്ചിറ.

ഒഐസിസി ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യ പ്രഭാഷണം നടത്തി. വിധേയൻ സിനിമയിലെ ഭാസ്ക്കരപട്ടേലിനേയും തൊമ്മിയെയും ഓർമിപ്പിക്കും വിധം ഇരുപതു അടിമ മന്ത്രിമാരെയും കൊണ്ട് നടത്തിയ കേരള ആഡംബര യാത്ര കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പിണറായി മറുപടി പറയണം.കേരള ജനതയ്ക്കു മുന്നിൽ ക്രൂരനായ, ജനവിരുദ്ധനായ പിണറായിയുടെ യഥാർത്ഥ രൂപം അനാവരണം ചെയ്യപ്പെടാൻ പിണറായി തന്നെ കാരണഭൂതനായത് ഈ യാത്രയുടെ നേട്ടമാണ്. നിത്യ ചിലവിനു പോലും പണം കണ്ടെത്താൻ കഴിയാതെ സംസ്ഥാനം കടക്കെണിയിൽ ഉഴലുമ്പോൾ,ത്രിതല പഞ്ചായത്തുകളിലെ പദ്ധതിചിലവിനുള്ള തുക യാത്രയ്ക്കായി പിടിച്ചു വാങ്ങി അടിസ്ഥാന വികസനം പോലും മുരടിപ്പിച്ചു. യാത്ര അവസാനിച്ചപ്പോൾ ആറ് ലക്ഷം പരാതികൾ കിട്ടി .പത്തു ശതമാനം പരാതികൾ പോലും തീർപ്പു കൽപ്പിക്കാൻ ഇതുവരെ കഴിഞ്ഞട്ടില്ല. പരിഹരിക്കപ്പെട്ടു എന്നവകാശപ്പെടുന്ന തീർപ്പുകളുടെ കഥ മറ്റൊരു ക്രൂരമായ തമാശയാണ്.

ഹിറ്റ്ലറുടെ നാസി പാർട്ടിയിൽ നിന്നും ആശയം ഉൾക്കൊണ്ടു രൂപീകരിച്ച ആർ എസ് എസ് ന്റെ നേതൃത്വത്തിൽ ഇന്ത്യ ഭരിക്കുന്ന മോദിയും, സ്റ്റാലിനെ മാതൃകാ പുരുഷനാക്കിയ പിണറായിയും തമ്മിൽ സാമ്യതകൾ ഏറെയാണ്.രണ്ടു പേരും ഫാസിസ്റ്റു നയങ്ങളുടെ ആരാധകരാണ്. പ്രതിഷേധങ്ങളെ ഭയമാണ്. സർക്കാർ സ്‌പോൺസേർഡ് വർഗീയ കലാപങ്ങൾ നടത്തി മോഡി, രക്ഷ പ്രവർത്തനം എന്ന് പേരിട്ടു പാർട്ടി ഗുണ്ടകളെ അഴിഞ്ഞാടാൻ അനുവദിച്ച പിണറായിയും ജന വിരുദ്ധനായി കഴിഞ്ഞു. അധികാരികാരത്തിൽ എന്നും ഉണ്ടാവുമെന്ന് സ്വപ്നം കാണുന്നു ഇവർ, ഒരിക്കൽ ഇതിനെല്ലാം എണ്ണി എണ്ണി കണക്കു പറയേണ്ടിവരും. അതിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉയർന്നു വരുന്ന സമരങ്ങളിൽ ജനങ്ങൾക്കു പ്രതീക്ഷയുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

കേരളത്തിൽ ബിജെപിയും സിപിമ്മും കൈകോർത്താണ് പ്രവർത്തിക്കുന്നത്. തെളിവുകളോടെ കേരളജനതയ്ക്കു മുന്നിൽ വന്ന എല്ലാ അഴിമതി കേസുകളും ആവിയായി , അന്വേഷണങ്ങൾ മരവിപ്പിച്ചു. നവ കേരള യാത്രയ്‌ക്കെതിരെ , പിണറായിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി യുടെ പ്രതിഷേധസ്വരം പോലും ഉയരുന്നില്ല. വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളിൽ അവർ തമ്മിൽ രഹസ്യ ധാരണയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. നേതാക്കൾക്കും പാർട്ടിക്കെതിരെയും ഇടതു സംഘി മാധ്യമങ്ങളും പ്രൊഫൈലുകളും പടച്ചു വിടുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും റഷീദ് കൊളത്തറ പറഞ്ഞു.

ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ ആമുഖപ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, സലിംകളക്കര, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുൽ സലിം അർത്തിയിൽ, നസീർ ഹനീഫ,സാബു കല്ലേലിഭാഗം ജില്ലാ പ്രസിഡന്റുമാരായ വിൻസന്റ്, മാത്യു ജോസഫ്, ശിഹാബ് നെന്മാറ എന്നിവർ സംസാരിച്ചു.

നാസർ ലൈസ്, യോഹന്നാൻ കുണ്ടറ ബിനോയ് മത്തായി, ബിജുലാൽ, അലക്സാണ്ടർ, ജോസ് കടമ്പനാട്, നിസാർ പള്ളിക്കശേരിൽ എന്നിവർ നേത്യത്വം നൽകി. ഒ ഐ സി സി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും കൊല്ലം ജില്ലാ കമ്മിറ്റി ട്രഷറർ സത്താർ ഓച്ചിറ നന്ദിയും പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

News

കേരളമാകെ പ്രതിഷേധം; കോതമംഗലത്തും തിരുവനന്തപുരത്തും എറണാകുളത്തും പ്രവർത്തകർ സംഘടിക്കുന്നു

Published

on

കൊച്ചി: കോതമംഗലത്ത് വയോധിക കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ സർക്കാരിന്റെയും വനം വകുപ്പിന്റെയും ഗുരുതര വീഴ്ചയ്ക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഉപവാസ പന്തലിൽ പോലീസ് നടത്തിയ അഴിഞ്ഞാട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. കോതമംഗലത്ത് കോൺഗ്രസിന്റെയും വിവിധ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇപ്പോഴും ഉപവാസ പന്തലിൽ തന്നെ തുടരുകയാണ്. എംഎൽഎമാരായ അൻവർ സാദത്തും റോജി എം ജോണും പൊലീസ് സ്റ്റേഷനിൽ തുടരുന്നു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ സമര രംഗത്തുണ്ട്. എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Kuwait

ഗ്ലോബൽ തിക്കോടിയൻസ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു!

Published

on

കുവൈത്ത്‌ സിറ്റി : കോഴിക്കോട്‌ ജില്ലയിലെ തിക്കോടിക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ്‌ ഫോറം (ജി ടി എഫ്‌) കുവൈത്ത് ചാപ്റ്റർ കബ്ദ്‌ റിസോർട്ടിൽ വെച്ച്‌ ജനറൽ ബോഡി യോഗം ചേർന്ന് 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിട്ടേണിംഗ്‌ ഓഫീസർ ശബീർ മണ്ടോളി തെരഞ്ഞെടുപ്പ്‌ നടപടികൾ നിയന്ത്രിച്ചു.

ഭാരവാഹികളായി പ്രസിഡണ്ട് നജ്മുദ്ധീൻ ടി സി ചെയർമാൻ, വിഭീഷ്‌ തിക്കോടി ജനറൽ സെക്രട്ടറി, ഷൈബു കൂരന്റവിട ഫൈനാൻസ്‌ സെക്രട്ടറി, ഫിറോസ്‌ കുളങ്ങര സീനിയർ വൈസ്‌ പ്രസിഡണ്ട്, ശുഐബ്‌ റഷീദ്‌ കുന്നോത്ത്‌ (പബ്ലിക്‌ റിലേഷൻ & മീഡിയ) എന്നിവരെ തെരെഞ്ഞെടുത്തു. വൈസ്‌ പ്രസിഡണ്ടു മാരായി സമീർ തിക്കോടി (മെംബർഷിപ്‌), അബു കോട്ടയിൽ (മെംബേർസ്‌ ചാരിറ്റി), ജോയിന്റ്‌ സെക്രട്ടറിമാരായി ഹാഷിദ്‌ ഏരത്ത്‌ മീത്തൽ (സംഘടന),
സാദിഖ്‌‌ ടി വി (മെംബേർസ് വെൽഫെയർ & ബോധ വൽകരണം), ശ്രീജിത്‌ (കലാ-സാഹിത്യം & ഇവന്റ്‌ മാനേജ്‌മന്റ്‌) ശംനാസ്‌ ഇസ്‌ഹാഖ്‌ (അഡ്മിനിസ്ട്രേഷൻ), ഗഫൂർ പി പി ( കായികം), ഫൈനാൻസ്‌ കൺട്രോളർ ജാബിർ കഴുക്കയിൽ എന്നിവരെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങളായി സജീവൻ സമ്പത്ത്‌, പ്രവീൺ കുമാർ, ശെൽവരാജ്‌ മന്ദത്ത്‌, ഹനീഫ സർവ്വത്ത്‌, രജീഷ്‌ കുമാർ, അഫ്സൽ ശ്രുതി, സാദിഖ്‌ ടി വി, നൗഷാദ്‌ പാലൂർ, യൂനുസ്‌ പുറക്കാട്‌, ശംനാസ്‌ ഇസ്‌ഹാഖ്‌, മുഖ്സിത്‌ പള്ളിക്കര, റഹീം പാലൂർ എന്നിവരെയും തെരെഞ്ഞെടുത്തു.ഉപദേശക സമിതി അംഗങ്ങളായി ഇസ്‌ഹാഖ്‌ കൊയിലിൽ, ശെരീഫ്‌ പി ടി, അസീസ്‌ തിക്കോടി, ശബീർ മണ്ടോളി എന്നിവരെയും, ഗ്ലോബൽ കമ്മറ്റി അംഗങ്ങളായി ശംസുദ്ധീൻ കുക്കു, അഡ്വക്കറ്റ്‌ പ്രമോദ്‌ കുമാർ എന്നിവരെയും തെരഞ്ഞെടുത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Health

19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ്. 23,24,949 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂര്‍ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂര്‍ 1,44,674, കാസര്‍ഗോഡ് 91,147 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.

Continue Reading

Featured