Connect with us
48 birthday
top banner (1)

News

ഒ.ഐ.സി.സി നോർക്ക ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി.

നാദിർ ഷാ റഹിമാൻ

Published

on

റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി. ഒ.ഐ.സി.സി ഓഫീസ് ഹാളിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്‌ഘാടനം ചെയ്തു.

പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സേവനങ്ങള്‍, നോർക്ക ഐ.ഡി.കാർഡ് പുതിയതായി എടുക്കുന്നതിനും, കാർഡുകൾ പുതുക്കാത്തവർക്ക് അവ പുതുക്കുവാനായും, അതോടൊപ്പം നോർക്ക ക്ഷേമ പദ്ധതിയിൽ അംഗങ്ങളാകാനുള്ള അവസരങ്ങൾ അടക്കം വിനിയോഗിക്കുവാൻ ഒ.ഐ.സി.സി നോർക്ക ഹെൽപ്പ് ഡെസ്ക്കിൽ അവസരമുണ്ടാവുന്നതാണന്നും, എല്ലാ വെളളിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്നു മണി മുതൽ വൈകിട്ട് ആറു വരെ ഈ അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ സക്കീർ ദാനത്ത് അധ്യക്ഷനായി. ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സലീം അർത്തിയിൽ, യഹിയ കൊടുങ്ങല്ലൂർ,നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനികടവ്, മുഹമ്മദലി മണ്ണാർക്കാട്,സജീർ പൂന്തുറ, ഷുക്കൂർ ആലുവ, ബാലു കുട്ടൻ,സുഗതൻ നൂറനാട്, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, അശ്റഫ് കിഴിപുള്ളിക്കര, ജോൺസൺ മാർക്കോസ്, അശ്റഫ് മേച്ചേരി എന്നിവർ ആശംസകൾ നേർന്നു.

നോർക്ക ഹെൽപ്പ് ഡെസ്ക്കിൽ വഹീദ് വാഴക്കാട്, സാബു കല്ലോലി ഭാഗം,ജംഷീർ ചെറുവണ്ണൂർ, ജംഷാദ് തുവ്വൂർ, ജെറിൻ തൃശൂർ, നിസാം കൊല്ലം, നിഹാസ് പാലക്കാട്, സോണി പാറക്കൽ, മൊയ്തീൻ പാലക്കാട്, മുമ്പിൻ മാത്യു കോട്ടയം, നൗഷാദ് ഇടുക്കി എന്നിവർ സേവനങ്ങൾ നൽകി. ഇതിന്റെ ഭാഗമായി നൂറുകണക്കിന് പ്രവാസികൾക്ക് നോർക്കയിൽ അംഗ്വതം എടുക്കാനും, പ്രവാസി സുരക്ഷ ക്ഷേമനിധി അപേക്ഷകളടക്കം ഡെസ്ക് വഴി വിനിയോഗിച്ചു.

നാസർ ലെയ്സ്, ജയൻ കൊടുങ്ങല്ലൂർ,നാസർ മാവൂർ,ഹർഷാദ് എം.ടി ബഷീർ കോട്ടയം, ശരത് സ്വാമിനാഥൻ, ഷഫീഖ് പുരക്കുന്നിൽ, ഷാജി മടത്തിൽ,ഷിബു ഉസ്മാൻ, മജു സിവിൽ സ്റ്റേഷൻ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് ശങ്കർ സ്വാഗതവും,ജോയിൻ കൺവീനർ അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ലേബർ ക്യാമ്പിലെ അഗ്നിബാധ : ദുഃഖ സാന്ദ്രതയിൽ ഒ.ഐ.സി.സി അനുശോചന യോഗം !

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് ഉണ്ടായ അഗ്നിബാധയിൽ ജീവഹാനി സംഭവിച്ചവർക്ക് വേണ്ടി ഒ.ഐ.സി.സി കുവൈറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ അബ്ബാസിയയിലെ ഒ.ഐ.സി.സി അങ്കണത്തിലാണ് അനുശോചനയാഗം
സംഘടിപ്പിച്ചത്. മെഴുകുതിരി പ്രകാശിപ്പിച്ചുകൊണ്ട് മൗന പ്രാര്ഥനയോട് കൂടിയാണ് യോഗം ആരംഭിച്ചത്. പരിക്കേറ്റ് ഹോസ്പിറ്റലിൽ കഴിയുന്നവർക്ക് എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് വരാൻ കഴിയട്ടെ എന്നും ശ്രീ വർഗീസ് പുതുക്കുളങ്ങര പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement
inner ad

നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ, ട്രഷറർ രാജീവ് നാടുവിലേമുറി, സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, നിസ്സാം തിരുവനന്തപുരം, ജോയ് കരവാളൂർ, ജില്ലാ പ്രെസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ഇസ്മായിൽ ഐ.കെ, സുരേന്ദ്രൻ മുങ്ങത്ത് , ജില്ലാ സെക്രട്ടറിമാരായ ഷംസു കുക്കു, സൂരജ് കണ്ണൻ , യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് തുടങ്ങി വിവിധ ജില്ലയിൽ നിന്ന് നിരവധി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Advertisement
inner ad
Continue Reading

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Featured