Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

News

റിയാദ് ഒ.ഐ.സി.സി ഇടുക്കി ജില്ലാ കമ്മറ്റി ഡീൻ കുര്യാക്കോസ് എം.പി.ക്ക് സ്വീകരണം നൽകി

നാദിർ ഷാ റഹിമാൻ

Published

on

റിയാദ്: ഇടുക്കി എം.പി.അഡ്വ.ഡീൻ കുര്യക്കോസിന് ഒ.ഐ.സി.സി. ഇടുക്കി ജില്ലാ കമ്മിറ്റി പ്രൗഡോജ്വല സ്വീകരണം നൽകി.സ്വീകരണ സമ്മേളനത്തിൽ ഒ.ഐ.സി.സി ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ സലാം ആമുഖപ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബ്ദുള്ള വല്ലാഞ്ചിറ സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ന്യൂനപക്ഷ സമൂഹത്തെ ക്രൂരമായി പീഡിപ്പിക്കുന്നു. കേരളത്തിൽ പിണറായി ഭക്തർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരിങ്കൊടി കാണിച്ചതിൻ്റെ പേരിൽ ക്രൂരമായി തല്ലിച്ചതക്കുകയാണ്. വനിതാ പ്രവർത്തകരെ പോലും അതിക്രൂരമായി മർദ്ദിക്കുന്ന പോലീസിനെയും, ഗൺമാനേയും, ഡി.വൈ.എഫ് ഐ.പ്രവർത്തരെ കയറൂരി വിട്ടിരിക്കുന്നു. വണ്ടിപ്പെരിയാറ്റിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടി തൂക്കിയ ഡി.വൈ.എഫ്.ഐ. നേതാവിനെ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. ഇതാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അവകാശപ്പെടുന്ന കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് അഡ്വ:ഡീൻ കുര്യാക്കോസ് പറഞ്ഞു .

Advertisement
inner ad

സലീം കളക്കര, റസാക്ക് പൂക്കോട്ടു പാടം, അസ്ക്കർ കണ്ണൂർ, രഘുനാഥ് പറശ്ശിനിക്കടവ്, ഷാജി സോണ, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, അമീർ പട്ടണത്ത്,സജീർ പൂന്തുറ,അബ്ദുൽ സലീം അർത്തിയിൽ,സക്കീർ ദാനത്ത്,മാത്യു, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ,നാദിർഷാ റഹിമാൻ, സെബാസ്റ്റ്യൻ തൊടുപുഴ, സെബി തോപ്പൻ, നിഷാദ് ഈസ,ഷാനവാസ് വെംബ്ലി, ജിബി, ജയൻ കൊടുങ്ങല്ലൂർ,ഷിബു ഉസ്മാൻ, ശരത് സ്വാമിനാഥൻ, ബഷീർ കോട്ടയം, സണ്ണി കൂട്ടിക്കൽ അജീഷ്,തുടങ്ങിയവർ സംസാരിച്ചു.

ഡീൻ കുര്യാക്കോസ് എം.പി.യെ ഗ്ലോബൽ, നാഷണൽ, സെൻട്രൽ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ഷാളണിയിച്ചു. ജില്ലാ കമ്മറ്റിയുടെ ഉപഹാരം പ്രസിഡൻ്റ് ഷാജി മഠത്തിലും ജില്ലാ കമ്മറ്റി ഭാരവാഹികളും നൽകി.. ജനറൽ സെക്രട്ടറി നൗഷാദ് പാലമലയിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷാജഹാൻ പാണ്ട നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ജയിലുകളില്‍ ജാതിവിവേചനം പാടില്ല: സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജയിൽ ചട്ടം എല്ലാ സംസ്ഥാനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്നും ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജയിലിൽ ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്നും സംരക്ഷണം നല്കുന്നതിനുവേണ്ടി മാത്രമേ ജാതി പരിഗണിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷങ്ങൾക്ക് ശേഷവും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

Featured

‘എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടി’: പിവി അൻവർ

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാ​ദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. അഭിമുഖം തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് ഹിന്ദുവിനെതിരെ പരാതി നൽകാത്തതെന്നും അൻവർ ചോദിച്ചു.

ഒരു ജില്ലയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്നും പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്ന് അൻവർ പറഞ്ഞു. ആർ എസ് എസ് ഏറ്റവും മഹത്തരമായ സംഘടനയാണ് എന്ന് പറഞ്ഞത് കേരള സ്പീക്കറാണ്. കണ്ണൂരിലെ ജനങ്ങൾ അതിന് മറുപടി നൽകണമെന്നും അൻവർ പറഞ്ഞു. കൂടാതെ കെടി ജലീലിനെയും അൻവർ വിമർശിച്ചു. കെ.ടി ജലീൽ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നതെന്നും അദ്ദേഹത്തിന് അതെ സാധിക്കൂവെന്നും കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണതെന്നും അൻവർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured

‘എഡിജിപി – വത്സന്‍ തില്ലങ്കേരി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ’ : രമേശ് ചെന്നിത്തല

Published

on

കണ്ണൂര്‍: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. എന്താണ് ഇത്രയും സമയം ചര്‍ച്ച ചെയ്യാനുള്ളതെന്നും ഇതൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പി ആർ‌ ഏജൻസി മുഖേന അഭിമുഖം നൽകുന്നത് സംഘപരിവാറിനെ സഹായിക്കാനാണെന്നും ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. സപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സിപിഎമ്മിന്റെ കയ്യിലെ പാവയാണ് ബിനോയ് വിശ്വമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured