News
ഒഐസിസി റിയാദ് പെരിന്തൽമണ്ണ മണ്ഡലം കമ്മറ്റി നിലവിൽ വന്നു
റിയാദ് : ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ നിയോജകമണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മറ്റി നിലവിൽ വന്നു. ബത്ത അപ്പോളോ ഡി മോറ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ഉദ്‌ഘാടനം ചെയ്തു.
മുജീബ് മണ്ണാർമല (പ്രസിഡന്റ്),മുനീർ ആനമങ്ങാട് (ജനറൽ സെക്രട്ടറി),അമീൻ അരിക്കുഴിയൻ (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മഹേഷ് പെരിന്തൽമണ്ണ, ഷമീർ താഴെക്കോട് (വൈസ് പ്രസിഡന്റ്) ഹാരിസ് ബാബു, സഹീർ കാപ്പ്, ബിപി ഗഫൂർ(സെക്രട്ടറി), നിർവ്വാഹക സമിതി അംഗങ്ങളായി കെ വി നാസർ ഐലക്കര, മുനീർ അഴിക്കുഴിയിൽ, മുജീബ് മാറുക്കര, സഹീർ കാപ്പ്, സൈനുദ്ദീൻ, ശക്കീർ,ശിഹാബ്, ഹക്കീം പാതാരി, മുനീർ തൂത എന്നിവരെയും തിരഞ്ഞെടുത്തു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാർക്കാട് , ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് ആശംസകൾ അറിയിച്ചു.
Featured
ഭക്ഷ്യസുരക്ഷാ ലംഘനം; പതഞ്ജലിയുടെ മുളകുപൊടി പിന്‍വലിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് AJD2400012 എന്ന ബാച്ചിലെ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എസ്എസ്എഐയുടെ നിര്‍ദ്ദേശം വന്നതായി പതഞ്ജലി അധികൃതര്‍ സ്ഥിരീകരിച്ചു. ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്.
News
എമ്പുരാന്റെ ടീസര്‍ അപ്‌ഡേറ്റ് പുറത്ത് വിട്ട് പ്രിഥ്വിരാജ്
മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ടീസറിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ജനുവരി 26ന് വൈകുന്നേരം 7.7ന് ടീസര്‍ പുറത്തുവിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാന്‍ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാന്‍ കുറെ സ്വീക്വന്‍സുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാന്‍ എക്‌സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ അന്നത്തെ പോലെ തന്നെ തനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയുള്ള ഒരു തിയറ്ററില്‍ കാണാനായാല്‍ ഗംഭീരമാകു”മെന്നും നടന്‍ ടൊവിനോ അഭിപ്രായപ്പെട്ടു.
ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാന്‍ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‌ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.
ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ എമ്പുരാന്‍ സ്‌റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകന്‍ പൃഥിരാജും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിന്‍ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
News
വീരേന്ദര്‍ സെവാഗും ആരതി അഹ്ലാവത്തും വേര്‍പിരിയുന്നുവെന്ന് റിപ്പോർട്ട്
ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഇരുവരും മാസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിന് ഒരുങ്ങുകയാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും പരസ്പരം ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും സംശയം ബലപ്പെടുത്തി. പാലക്കാട്ടെ വിശ്വ നാഗയക്ഷി ക്ഷേത്രത്തില്‍ സെവാഗ് അടുത്തിടെ സന്ദര്‍ശനം നടത്തിയിരുന്നു. ആര്യവീർ (17 ) വേദാന്ത് (14 ) എന്നീ രണ്ട ആൺകുട്ടികളാണ് സേവാഗിനും ആരതിക്കും ഉള്ളത്. 2004-ലായിരുന്നു ഇവരുടെ വിവാഹം. വേര്‍പിരിയല്‍ സംബന്ധിച്ച് സെവാഗോ ആരതിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News6 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login