ഗാന്ധി സ്‌മൃതിയിൽ രക്തദാനം നടത്തി ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി

റിയാദ് : ഗാന്ധി ജയന്തിയോടനുബന്ധിച്ചു “അന്നം തരുന്ന നാടിനു ഒരു തുള്ളി രക്തം”  എന്ന ശീർഷകത്തിൽ റിയാദ്  കിങ്ങ് സഊദ് മെഡിക്കൽ സിറ്റിയിലെ രക്ത ബാങ്കുമായി സഹകരിച്ചു  ഒഐസിസി  എറണാകുളം ജില്ലാ കമ്മറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്‌ഘാടനം ചെയ്തു. സൗദിയുടെ പുരോഗതിക്കും വികസന കുതിപ്പിനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ ആത്മസമർപ്പണം ചരിത്രമാണ്. സേവന മേഖലയിൽ ഇന്ത്യൻ സമൂഹം കാണിക്കുന്ന താല്പര്യം ധാരാളം അനുഭവങ്ങളിലൂടെ ബോധ്യമായതാണ്. പ്രത്യേകിച്ച് കോവിഡിന്റെ വ്യാപനഘട്ടത്തിൽ അത് നേരിട്ട് മനസ്സിലാക്കുവാനും സാധിച്ചിട്ടുണ്ട്. ഒരുപാട് രോഗികൾക്ക് ആശ്വാസമാകുന്ന ഈ അതുല്യ സേവനം വിലമതിക്കാനവാത്തതാണെന്നും ബ്ലഡ് ബാങ്ക് ഇൻ ചാർജ് അലി അൽ സനദി നന്ദി പ്രസംഗത്തിൽ പറഞ്ഞു.  

എറണാകുളം ജില്ലാ കമ്മിറ്റി ജീവകാരുണ്യ കൺവീനറും ക്യാമ്പ് ചെയർമാനുമായ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു . കൺവീനർ നാസർ ആലുവ സ്വാഗതം പറഞ്ഞു. സെക്രട്ടറി അൻസാർ പള്ളുരുത്തി ആമുഖ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ പ്രസിഡന്റ് ശുകൂർ ആലുവ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ , യഹിയ കൊടുങ്ങലൂർ , വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പിള്ളി , ട്രെഷറർ നവാസ് വെള്ളിമാടുകുന്നു , ജില്ലാ പ്രെസിഡന്റുമാരായ സജീർ പൂന്തുറ , മോഹൻദാസ് വടകര , സകീർ ദാനത് , അലക്സ് കൊല്ലം എന്നിവർ ആശംസകൾ നേർന്നു .

ജെയിംസ് വര്ഗീസ് , ജോൺസൻ മാർക്കോസ്, നൗഷാദ് ആലുവ, നാസർ ആലുവ, ജോമി ജോൺ , ജഫാർ ഖാൻ ,  ജോജോ ജോർജ്  ,സലാം ബതൂക് ,  ജോബി ജോർജ് , ജലീൽ കൊച്ചിൻ , അജീഷ് ചെറുവട്ടൂർ , ഡൊമിനിക് സാവിയോ, അൻസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . 

Related posts

Leave a Comment