Connect with us
48 birthday
top banner (1)

News

ഒഐസിസി സുരക്ഷാ പദ്ധതി തുക കൈമാറി

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : ഒഐസിസി റിയാദ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് അന്തരിച്ച അബ്ദുൾ മജീദിനുള്ള ഒഐസിസി സുരക്ഷാ പദ്ധതി തുക കണ്ണൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി കൈമാറി . കണ്ണൂർ പള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ്‌ വസന്ത് പള്ളിയംമൂലയിൽ നിന്ന് മകൻ മുഹമ്മദ് അർഷാദ് മജീദ് സ്വീകരിച്ചു.

ചടങ്ങിൽ പ്രവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി രഘുനാഥ് തളിയിൽ, ജില്ല പ്രസിഡന്റ്‌ മുഹമ്മദലി കൂടാളി, ഒ ഐ സി സി ഗ്ലോബൽ കമ്മറ്റി അംഗം അഷ്‌കർ കണ്ണൂർ, ,ഒ ഐ സി സി കണ്ണൂർ ജില്ലാ ഭാരവാഹികൾ ആയിരുന്ന മൻസൂർ പി എം,അഷ്‌റഫ്‌ എം എന്നിവർ പങ്കടുത്തു.

Advertisement
inner ad

ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി, അംഗങ്ങൾക്കായി ഏർപ്പെടുത്തിയ സുരക്ഷാ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചട്ടുള്ളത്. ഓരോ വർഷവും പുതുക്കുന്ന രീതിയിൽ ആണ് പദ്ധതി ആവിഷ്‌ക്കരിച്ചട്ടുള്ളത്. മുറ തെറ്റാതെ സുരക്ഷാ പദ്ധതി അംഗത്വം പുതുക്കുന്ന അംഗങ്ങൾക്ക് പുതുക്കി നിശ്ചയിക്കുന്ന തുകയ്ക്കായിരിക്കും ഇൻഷുറൻസ് ലഭിക്കുക . മരണം കൂടാതെ കാൻസർ, കിഡ്‌നി സംബന്ധമായ രോഗങ്ങൾക്കും പദ്ധതിയിൽ സുരക്ഷാ ഒരുക്കിയിട്ടുണ്ട്.

2025 ലേക്കുള്ള സുരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനം റിയാദിലെത്തുന്ന എം കെ പ്രേമചന്ദ്രൻ എം പി നവംബർ 2നു റിയാദ് സബർമതിയിൽ നിർവഹിക്കുമെന്നും പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം; എസ് എഫ് ഐയെ പിന്തുണക്കുന്ന അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും: അഡ്വ. ജവാദ് പുത്തൂർ

Published

on

കണ്ണൂർ യൂണിവേഴ്സിറ്റി മഞ്ചേശ്വരം ലോ ക്യാമ്പസിൽ അധ്യാപകനായിരുന്ന ഷെറിൻ സി എബ്രഹാമിനെതിരെ തന്റെ ഇന്റെർണൽ പരീക്ഷയിൽ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളെ പറ്റിയുള്ള ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ എസ് എഫ് ഐ നൽകിയ പരാതിയിൽ നടപടി എടുത്തിരിക്കുകയാണ്.കൊന്നിട്ടും കലി തീരാതെ എസ് എഫ് ഐക്കാരുടെ തോന്നിവാസത്തിന് കുടപിടിക്കുന്ന യൂണിവേഴ്സിറ്റി അധികൃതർക്ക് നേരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകും.ഇതിനോടകം തന്നെ ലോ ഡീനായ ഷീന ശുക്കൂറിന്റെ നേതൃത്വത്തിൽ എസ്എഫ് ഐയ്ക്കും മറ്റു പലർക്കും നൽകുന്ന വഴിവിട്ട സഹായങ്ങൾ ചർച്ചയാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജവാദ് പുത്തൂർ പറഞ്ഞു.

Continue Reading

News

സൈബര്‍ സുരക്ഷ: പ്രസക്തിയും അതിജീവനമെന്ന വെല്ലുവിളിയും

Published

on

സാമൂഹ്യ മാധ്യമങ്ങൾ ഒരേസമയം നന്മയുടെയും തിന്മയുടെയും പ്രചാരണം ഏറ്റെടുക്കാറുണ്ട്. വ്യക്തി അധിക്ഷേപങ്ങളുടെയും ആൾക്കൂട്ട വിചാരണകളുടെയും ഇടങ്ങളായി സാമൂഹ്യ മാധ്യമങ്ങൾ മാറുന്നത് നാം സമീപകാലത്ത് ഒരുപാട് കണ്ടതാണ്. ടെലിവിഷന്‍ താര ജോഡികളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങളുടെ കീഴിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾ പലരുടെയും വൈകൃത മനസ്സുകൾ തുറന്നു കാട്ടുന്നതാണ്. സൈബർ ബുള്ളിങ്​ അഥവാ സൈബർ പീഡനങ്ങൾ വർദ്ധിച്ചു വരികയാണ്. കുട്ടികൾ മുതൽ മുതിർന്ന വ്യക്തികൾ വരെ സൈബർ ഭീഷണിയുടെ ഇരകളാകുന്നുണ്ട്. സൈബർ ബുള്ളിയിങ് കുട്ടികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ദോഷമായി ബാധിച്ചേക്കാം.

സാങ്കേതികവിദ്യയും ഇന്റർനെറ്റും ഒരു പ്രധാന പങ്ക് വഹിക്കുന്ന നമ്മുടെ ജീവിതത്തിൽ സ്ത്രീകൾ ആയിരിക്കും സൈബർ മേഖലയിൽ കൂടുതല്‍ ഭീഷണി നേരിടുന്നത്. എങ്ങനെയാണ് സൈബർ ഭീഷണി വളരെ അപകടകരമാക്കുന്നതെന്നുവെച്ചാല്‍ ഒന്നിലധികം വ്യത്യസ്ത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദിവസത്തിലെ എപ്പോള്‍ വേണമെങ്കിലും ആരെ വേണമെങ്കിലും ഭീഷണിപ്പെടുത്താന്‍ സാധിക്കുന്നു. തൽക്ഷണ സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകൾ, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഇന്ററാക്ടീവ് ഗെയിമിംഗ് വെബ്സൈറ്റുകൾ, കൂടാതെ ഇ-മെയിൽ പോലുള്ള നിരവധി മാർഗങ്ങളിലൂടെ സൈബർ ബുള്ളിങിന് ഇരയാകുന്നവരുണ്ട്. പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളിൽ എങ്ങനെയാണ് ഇടപെടേണ്ടത് എന്ന ധാരണക്കുറവ് ഇരകൾക്ക് ഉണ്ടാകാറുണ്ട്. മിക്കപ്പോഴും സൈബർ അതിക്രമങ്ങൾക്ക് ഇരയാകുന്നവർ വിഷാദത്തിലേക്കും ചിലപ്പോൾ ആത്മഹത്യയിലേക്കു മെല്ലാം എത്താറുണ്ട്.ബുളളിങ് നേരിടുന്ന സാഹചര്യങ്ങളിൽ ജീവിതം അവസാനിപ്പിച്ചേക്കാം എന്ന ചിന്തകളും തീരുമാനങ്ങളും തെറ്റാണ്. ധൈര്യത്തോടെ അവ പ്രതിരോധിക്കാൻ നാം ശീലിക്കണം.

Advertisement
inner ad

പ്രതിരോധ സംവിധാനങ്ങൾ ശക്തമാണ് നമ്മുടെ രാജ്യത്ത്. ഇത്തരം അവസരങ്ങളിൽ സംഭവിച്ച കാര്യങ്ങൾ രക്ഷാകർത്താക്കളോടോ, ബന്ധുക്കളോടോ, അടുത്ത സുഹൃത്തുക്കളോടോ പങ്കുവയ്ക്കണം. സംഭവിച്ചതെന്തോ ആകട്ടെ അവയുടെ തെളിവുകൾ ശേഖരിച്ച് വയ്ക്കുക. സൈബർ സെൽ ഓഫീസ് ഉള്ള പ്രാദേശിക പോലീസ് സ്റ്റേഷനിൽ തെളിവുകൾ സഹിതം പരാതി നൽകേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം തന്നെ IT Act of 2000 ൽ അധിഷ്ഠിതമാണ് . ഈ ആക്ട് 2000 ജൂൺ ഒമ്പതിനാണ് പ്രാബല്യത്തിൽ വന്നത് . ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശങ്ങൾ ഡാറ്റാ സുരക്ഷ , ഡാറ്റാ സെക്യൂരിറ്റി , ഇ കോമേഴ്സ് സുരക്ഷ, രാജ്യങ്ങൾ തമ്മിലുള്ള സൈബർ തർക്കങ്ങൾ , രാജ്യസുരക്ഷാ എന്നിവയായിരുന്നു . 2008 ലും 2011 ലും കുറച്ചു ഭേദഗതികൾ കൊണ്ടുവന്നെങ്കിലും അതൊന്നും തന്നെ ഇന്നത്തെക്കാലത്തെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമങ്ങൾക്ക് ശിക്ഷ കൊടുക്കാൻ പര്യാപ്തമല്ല .

. IT Act of 2000 ലെ സെക്ഷനുകളായ 65 , 66 , 67 / 67A ഒക്കെ പ്രതിപാദിക്കുന്നത് കമ്പ്യൂട്ടർ മുഖേനെയുള്ള ഹാക്കിങ്ങും അതിനുള്ള ശിക്ഷകളുമാണ്. ഇവയിലൊക്കെ മൂന്നുകൊല്ലമോ, അഞ്ചുകൊല്ലമോ തടവുശിക്ഷയോ രണ്ടു മുതൽ പത്തു ലക്ഷം വരെയുള്ള പിഴയോ ഒറ്റക്കോ ഒരുമിച്ചോ വിധിക്കാവുന്നതാണ് . നിലവിലുള്ള സൈബർ നിയമത്തിലെ ഒരു പ്രധാന പോരായ്മ എന്തെന്നുവെച്ചാൽ , സെക്ഷൻ 66-A സുപ്രീം കോടതിവിധി മുഖേന 2015 ൽ റദ്ദ് ചെയ്തിരുന്നു. ശ്രേയ സിംഗാൾ കൊടുത്ത ഒരു കേസിന്മേൽ ആണ് ഈ വിധിപ്രസ്താവിച്ചത്. ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ മുഖാന്തിരം ആർക്കെങ്കിലും മോശമായ കാര്യങ്ങൾ അയച്ചാൽ മൂന്നുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഒരു വകുപ്പായിരുന്നു സെക്ഷൻ 66-A. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ആർട്ടിക്കിൾ 19(1 )(എ) ക്ക് എതിരാണീ വകുപ്പ് എന്ന് ചൂണ്ടിക്കാണിച്ചാണ് സെക്ഷൻ 66-A സുപ്രീം കോടതി റദ്ദ് ചെയ്തത്. എല്ലാവരും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, IT Act of 2000 നിലവിൽ വരുമ്പോൾ ഇന്ത്യയിലൊന്നും ഇന്നത്തെ പോലെ ഓൺലൈൻ സമൂഹ മാധ്യമങ്ങളും അവയിലൂടെയുളള സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് നാൾക്കുനാൾ സൈബർ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. നിയമ നടപടികളും ഇടപെടലുകളും ശക്തമാക്കുന്നതിനൊപ്പം തന്നെ കൃത്യമായ അവബോധവും ജനങ്ങളിൽ ഉണ്ടാക്കേണ്ടതുണ്ട്.

Advertisement
inner ad
Continue Reading

Kerala

ട്രോളി ബാഗുമായി ഗിന്നസ് പക്രു : കമന്റിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

ഫേസ്ബുക്കില്‍ ട്രോളി ബാഗിനൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായി ഗിന്നസ് പക്രു. കള്ളപ്പണമാരോപിച്ച് യു.ഡി.എഫ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലെ പൊലീസിന്റെ പാതിരാ റെയ്ഡ് വിവാദമായതിന് പിന്നാലെയാണ് ട്രോളിബാഗുമായി ഫേസ്ബുക്കില്‍ ഗിന്നസ് പക്രുവിന്റെ മാസ് എന്‍ട്രി. ‘നൈസ് ഡേ’ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് പക്രുവിന്റെ ട്രോളി ഫോട്ടോ വൈറലായത്. ഇതുവരെ 3100 ലേറെ ആളുകള്‍ ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കെ.പി.എം ഹോട്ടലില്‍ അല്ലാലോ എന്ന ചോദ്യവുമായി രാഹുല്‍ മാങ്കൂട്ടത്തിലും കമന്റിട്ടവരുടെ കൂട്ടത്തിലുണ്ട്.ട്രെന്‍ഡിനൊപ്പം എന്നാണ് കൂടുതല്‍ ആളുകളും കുറിച്ചത്. ചിലര്‍ എ.എ. റഹീമിന്റെ പടവും ട്രോളായി ചേര്‍ത്തിട്ടുണ്ട്. ലുട്ടാപ്പി റഹീം നെഞ്ചു പൊട്ടിക്കരയുമെന്നാണ് കമന്റ്.

Advertisement
inner ad

കറുത്ത കളര്‍ മാറ്റി നീല നിറത്തിലുള്ള ട്രോളിബാഗ് ഇടണമെന്നും പറഞ്ഞവരുണ്ട്.പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. കോണ്‍ഗ്രസ് വനിതാ നേതാക്കളുള്‍പ്പെടെ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ പാതിരാ റെയ്ഡില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കെ.പി.എം ഹോട്ടലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

Advertisement
inner ad
Continue Reading

Featured