ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി കെ ശങ്കരനാരായണൻ അനുസ്മരണം നടത്തി

നാദിർ ഷാ റഹിമാൻ

റിയാദ് : ഒഐസിസി  റിയാദ്  സെൻട്രൽ  കമ്മിറ്റിയുടെ   നേതൃത്വത്തിൽ  അന്തരിച്ച കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ  അനുസ്മരണം  നടത്തി.ബത്ത  അപ്പോള ഡിമോറ  ഓഡിറ്റോറിയത്തിൽ  വെച്ച്  നടന്ന  അനുസ്മരണയോഗം  ഒഐസിസി  സെൻട്രൽ  കമ്മിറ്റി  ആക്ടിങ്  പ്രസിഡന്റ്  സലീം കളക്കര  അധ്യക്ഷത  വഹിച്ചു.സെൻട്രൽ  കമ്മിറ്റി  വൈസ് പ്രസിഡന്റ്  രഘുനാഥ്  പാറശനികടവ്  അനുസ്മരണ പ്രഭാഷണം  നടത്തി.

മന്ത്രി , ഗവർണർ , യുഡിഫ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ പൊതുപ്രവർത്തകർക്കും സ്വികാര്യനുമായിരുന്നു കെ. ശങ്കർനാരായണൻ എന്നും കറ കളഞ്ഞ മതേതരവാദിയായ  അദ്ദേഹത്തിന്റെ  മരണം പാർട്ടിക്ക് തീരാനഷ്ട്ടമാണെന്നും  അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു .

ഗ്ലോബൽ  കമ്മിറ്റി  സെക്രട്ടറി  റഷീദ്  കൊളത്തറ, നാഷണൽ  കമ്മിറ്റി  സെക്രട്ടറി  സിദ്ധിക്ക്  കല്ലുപറമ്പൻ,സെൻട്രൽ കമ്മിറ്റി  വൈസ് പ്രസിഡന്റ്  മുഹമ്മദലി  മണ്ണാർകാട്, ജനറൽ സെക്രട്ടറി  യഹിയ കൊടുങ്ങലൂർ, ജില്ല  അധ്യക്ഷൻമാരായ സുരേഷ് ശങ്കർ, അമീർ പട്ടണത്, ഷുക്കൂർ ആലുവ, സകീർ ദാനത്, നാസർ വലപ്പാട്, രാജു ആലപ്പുഴ, തുടങ്ങിയവർ  കെ ശങ്കരനാരയണന്  ആദരാഞ്ജലികൾ  അർപ്പിച്ചു സംസാരിച്ചു.

Related posts

Leave a Comment