വേദനയായി റാബിയ.. നിസ്സംഗതയിൽ പ്രതിഷേധം അറിയിച്ചു ഓഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

റിയാദ് : മനസാക്ഷിക്കു താങ്ങാൻ കഴിയാത്തവിധം കൊടും ക്രൂരതയാൽ കൊല ചെയ്യപ്പെട്ട റാബിയ സൈഫി സംഭവത്തിൽ അധികാരി വർഗ്ഗത്തിന്റെ നിസ്സംഗതയിൽ  ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.

ഡൽഹി ലജ്പത് നഗർ ജില്ലാ മജിസ്ട്രേറ്റ് കോടതി ഓഫീസിലെ സിവിൽ ഡിഫൻസ് ഓഫീസർ റാബിയ സൈഫി ക്രൂരബലാത്സംഗം ചെയ്യപ്പെട്ട് മൃഗീയമായി കൊലചെയ്യപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിടുന്നു. രാജ്യതലസ്ഥാനത്ത് ഭരണകേന്ദ്രങ്ങളുടെ മൂക്കിൻ കീഴിൽ നടന്ന ഈ ദാരുണ സംഭവത്തെ രാജ്യം ഭരിക്കുന്ന ബി ജെ പി സർക്കാരും ഡൽഹി ഭരിക്കുന്ന കെജ്രിവാൾ സർക്കാരും നടത്തുന്ന കുറ്റകരമായ മൗനം പ്രതിഷേധാർഹമാണ്.

കുറ്റവാളികൾ സംരക്ഷിക്കപ്പെടുന്നത്, ജനങ്ങൾ തെരെഞ്ഞെടുത്ത  സർക്കാരുകളുടെ തണലിൽ ആണ് എന്നത് ഏറെ അപമാനകരമാണ്.

രാജ്യത്തിന്റെ വിങ്ങലായി മാറിയ നിർഭയെ , എങ്ങനേയും ജീവൻ നിലനിർത്തുക ലക്ഷത്തോടെ വിദേശത്ത് അയച്ചു ചികിത്സ നൽകാനും , കുറ്റവാളികൾക്ക് തൂക്കു കയർ ഉറപ്പിച്ച് നീതി ലഭ്യമാക്കാനും ഇഛ്ചാ ശക്തിയുള്ള ഒരു സർക്കാരിന് കോൺഗ്രസ്സ് നേതൃത്വം നൽകിയിരുന്നു എന്നത് കൂട്ടി വായിക്കപ്പെടേണ്ടതാണ് .അന്ന് മെഴുകുതിരി തെളിച്ച് മുതലകണ്ണീരുമായി ഒത്തുകൂടിയവർ ഭരണകസേരയിൽ അമർന്നപ്പോൾ തിമിരബാധിതരായി മാറിയിരിക്കുകയാണ്.

ദളിതരും നൂനപക്ഷങ്ങളും അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളപ്പെടുന്നു. രാജ്യത്തെ പണാധിപത്യത്തിന്റെയും ജാതിവെറിയിലൂന്നിയ വർഗ്ഗീയതയുടേയും കൂത്തരങ്ങ് ആക്കുകയാണ് ബിജെപി സർക്കാർ .

രാജ്യ തലസ്ഥാനത്തെ ഈ പൈശ്ചാചിക പ്രവർത്തി നടത്തിയവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരികയും ,ഇനിമേൽ ഇത്തരം സംഭവങ്ങൾ ആവർത്തികപെടാതിരിക്കാനുള്ള നടപടികൾ സർക്കാർ  കൈകൊള്ളണ മെന്നും ഒഐസിസി റിയാദ് തിരുവന്തപുരം ജില്ലാ കമ്മറ്റി പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment