നിയുക്ത എറണാകുളം ഡിസിസി അധ്യക്ഷന് സ്വീകരണം നൽകി റിയാദ് ഒഐസിസി എറണാകുളം ജില്ലാ പ്രതിനിധികൾ.


നാദിർ ഷാ റഹിമാൻ

റിയാദ് : പുതുതായി നിയമിതനായ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ റിയാദ് ഒഐസിസി എറണാകുളം ജില്ലാ ഭാരവാഹികൾ  ഡിസിസി ഓഫീസിൽ വെച്ച്  സ്വീകരണം നൽകി.

നാട്ടിൽ അവധിയിലുള്ള ഒഐസിസി എറണാകുളം ജില്ലാ ഭാരവാഹികളായ  സലാം പെരുമ്പാവൂർ, അലി ആലുവ , റിജോ ഡൊമിനിക്കോസ് , ഡൊമിനിക്  സാവിയോ, കബീർ ആലുവ , പോൾ പൊട്ടക്കൽ, നസീർ ആലുവ , നാസർ ആലുവ എന്നിവരാണ്  നിയുക്‌ത പ്രെസിഡന്റിനെ സന്ദർശിച്ചത്.

പ്രസിഡന്റ് ശുകൂർ ആലുവയുടെ നേതൃത്വത്തിൽ ഒഐസിസി  റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിവരുന്ന ജീവകാരുണ്യ, കലാ സാംസ്കാരിക  പ്രവർത്തനങ്ങളെ കുറിച്ച് അംഗങ്ങൾ വിശദീകരിച്ചു,  ഡിസിസി നേതൃത്വം നൽകുന്ന എല്ലാ പ്രവർത്തനങ്ങൾക്കും റിയാദിലെ എറണാകുളം നിവാസികളായ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയും അറിയിച്ചു. 

Related posts

Leave a Comment