Connect with us
48 birthday
top banner (1)

News

ഒഐസിസി മുസാഹ്മിയ ക്രിസ്തുമസ് പുതുവത്സര സംഗമം നടത്തി.

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : ഒഐസിസി മുസാഹ്മിയ യുണിറ്റ് പുത്തൻ പ്രതീക്ഷകളുമായി “പുതുവര്ഷക്കൂട്ടം ’24 ” എന്ന പേരിൽ ഒത്തുകൂടി. പരിപാടിയിൽ പുതുവർഷ കലണ്ടർ പ്രകാശനവും ക്രിസ്തുമസ് സമ്മാനങ്ങളും കേക്ക് വിതരണവും നടത്തി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ കലണ്ടർ പ്രകാശനം ചെയ്തു.

സാംസ്കാരിക സമ്മേളനം ഒഐസിസി നാഷണൽ കമ്മിറ്റി ട്രെഷറർ റഹ്‌മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. ഒഐസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. ഒഐസിസി സെൻട്രൽ കമ്മിറ്റി നിർവാഹകസമിതി അംഗം അബ്ദുൽ സലിം ആർത്തിയിൽ മുഖ്യ പ്രഭാഷണം നടത്തി.

Advertisement
inner ad

പ്രസിഡന്റ് ജയൻ മാവിള യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അംഗങ്ങൾ ക്രിസ്തുമസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറി. റസാഖ് അൽഹറം ഒഐസിസി നേതാക്കളായ ബാലുക്കുട്ടൻ, സജീർ പൂന്തുറ , അമീർ പട്ടണത്ത് , സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, ഷുക്കൂർ ആലുവ എന്നിവർ ചേർന്ന് മുസാഹ്മിയയിലെ ആരോഗ്യപ്രവർത്തകരായ ലളിത പളനിയപ്പൻ, അഞ്ജലി.പി.ജെ, നീതു.കെ.കുഞ്ഞച്ചൻ, സോനാ മരിയ ആന്റണി, വിദ്യാലക്ഷ്മി, ലക്ഷ്മി.കെ.ജി, ഷീബ, സ്റ്റെല്ല, അഞ്ചു അനുരാജ്, ഹസീന, ബെൻസി കരുണാകരൻ, ആര്യമോൾ എന്നിവർക്ക് ആദ്യ പ്രതികൾ വിതരണം ചെയ്തു.

സിദ്ദിഖ് കല്ലുപറമ്പൻ, ഷഫീഖ് പുരക്കുന്നിൽ, ബഷീർ സാപ്റ്റ്‌കോ , ജയൻ കൊടുങ്ങല്ലൂർ, നാസർ ലെയ്സ് , നിഷാദ് ആലംകോട്, റാസി കോരാണി, ഇബ്രാഹിം.ടി.എ, രാജേഷ് ഉണ്ണിയാട്ടിൽ, തുടങ്ങിയ ഒഐസിസി നേതാക്കൾ ചടങ്ങിന് ആശംസകൾ നേർന്നു.

ഷാനവാസ് അഞ്ചൽ, ഷെമീർ പുനലൂർ, ശ്യാം കുമാർ അഞ്ചൽ, നെസ്റ്റർ പുല്ലിച്ചിറ, അഭിജിത്, ഷാഹുൽ ഹമീദ്, ബിജു ചാവർകോട് , പ്രമോദ് കോഴിക്കോട്, പ്രതാപ് ജോൺ ചാണ്ടി, അജീഷ് മുത്താന , മോഹൻ ദാസ് കടയ്ക്കാവൂർ , സജീവ് കരുനാഗപ്പള്ളി, ആസാദ്, ബാബു ഉസ്മാൻ , ബിജേഷ് അയിലറ, ശശീന്ദ്രലാൽ, ശശി മാവിള, ശ്രീജേഷ് മുള്ളൂർക്കര, മുകേഷ് കൊട്ടിയം, നൗഷാദ് പുനലൂർ, മഹേഷ് കൊട്ടിയം, നിസ്സാം പാരിപ്പള്ളി, നൗഷാദ് ഇളവറാംകുഴി, ഷംനാദ് പുനലൂർ, നുജൂം പള്ളിക്കൽ, രാജീവ് ചെങ്ങന്നൂർ, റിയാസ് കോവളം, സജിൻ കൊടുങ്ങല്ലൂർ, ശ്യാം ആറ്റിങ്ങൽ, ഷഫീഖ് പുനലൂർ, സതീശൻ ,വാഹിദ് കായംകുളം, അനുശ്രീ, രമ്യ, ഹെലൻ, ശാലിനി രാജീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി റഹിം കൊല്ലം സ്വാഗതവും പ്രകാശ് വയല നന്ദിയും രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ഫിഷറീസ് സർവകലാശാലയ്ക്ക് നേട്ടം: യു ആർട്ടിക്കിൽ അംഗത്വം

Published

on

ധ്രുവപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്ന യൂണിവേഴ്സിറ്റികളുടെയും റിസർച്ച് ഓർഗനൈസേഷനുകളുടെയും കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക്കിൽ ( യു ആർട്ടിക് ) കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻസ് ഓഷ്യൻ സയൻസസി (കുഫോസ് ) ന് അംഗത്വം ലഭിച്ചിരിക്കുന്നു. നോർവേയിലെ ബോഡോയിൽ ജൂൺ ആദ്യ ആഴ്ചയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് അംഗത്വം ലഭിച്ചത്. ധ്രുവ മേഖലയിൽ നിന്ന് അഞ്ചും പുറത്തുനിന്നും 11 ഉം സ്ഥാപനങ്ങൾക്കാണ് പുതുതായി അംഗത്വം ലഭിച്ചത്.ഗോവയിലെ നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്, ചെന്നെയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, ഗാന്ധിനഗറിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റി എന്നിവ ഇന്ത്യയിൽ നിന്ന് മുൻ വർഷങ്ങളിൽ അംഗത്വം നേടിയിട്ടുണ്ട്. ഈ വർഷം കുഫോസിനൊപ്പം ഇൻ്റർനാഷണൽ സെൻ്റർ ഫോർ പോളാർ സ്റ്റഡീസും, മഹാത്മാഗാന്ധി സർവകലാശാലയും അംഗത്വം നേടി. കേരള സർക്കാരിൻ്റെ ഇൻഡോ- നോർവേ അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ നോഡൽ സെൻ്റർ കൂടിയാണ് കുഫോസ്.ഇൻഡോ നോർവേ പദ്ധതിയുടെ ഭാഗമായി കുഫോസും നോർവേയിലെ വിവിധ സർവകലാശാലകളുമായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരസ്പരകൈമാറ്റം ഈ വർഷം മുതൽ നടക്കും. കുഫോസിലെ അധ്യാപികയായ പ്രൊഫ. അനു ഗോപിനാഥ് 2016 മുതൽ നാഷണൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൻ്റെ ആർട്ടിക്ക് ഗവേഷണങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നുമുണ്ട്. കുഫോസിൻ്റ മേൽനോട്ടത്തിൽ ഇന്ത്യയുടെ ആർട്ടിക് പോളിസിയുമായി ബന്ധപ്പെട്ടു നടത്തുന്ന മൂക് കോഴ്സ് ആഗസ്റ്റ് 17 ന് ആരംഭിക്കും.യുജിസി യും കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയവും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്

Continue Reading

Kerala

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം; എം.പിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്‌യും

Published

on

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ലോക്സഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. എം.പിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

280 എം.പിമാര്‍ ഇന്നും ബാക്കിയുള്ള 263 എം.പിമാര്‍ നാളെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും.ഓരോ സംസ്ഥാനങ്ങളുടെയും അക്ഷരമാല ക്രമത്തിലാകും സത്യപ്രതിജ്ഞ നടക്കുക. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞാല്‍ കേരളത്തിലെ എം.പിമാരില്‍ ആദ്യം രാജ്മോഹന്‍ ഉണ്ണിത്താനും അവസാനം ശശി തരൂരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ബുധനാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

Advertisement
inner ad
Continue Reading

Featured

മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിൽ അല്ല; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം വിവിധ സിപിഎം കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയരുകയാണ്. ഇപ്പോഴിതാ എറണാകുളം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയരുകയാണ്.

മുഖ്യമന്ത്രിയുടെ രീതികളോടുള്ള എതിർപ്പും സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും ആണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എന്നാണ് ജില്ലാകമ്മിറ്റിയുടെ അവലോകനം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്ന രീതി ഒട്ടും ശരിയല്ല. ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കുറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയത് അതിരുവിട്ട പെരുമാറ്റം ആണെന്നും ജില്ലാ കമ്മിറ്റി വിമർശിച്ചു.

Advertisement
inner ad

മകൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ മൗനം ആണ് സ്വീകരിച്ചതെന്നും മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ തനിക്കും പാർട്ടിക്കും പങ്കില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിക്ക് എതിരെയുള്ള വിമർശനം.

Advertisement
inner ad
Continue Reading

Featured