“വരവേൽപ്പ് 2022 ” ശ്രദ്ധേയമാക്കി ഒഐസിസി മുസാഹ്മിയ

നാദിർ ഷാ റഹിമാൻ

റിയാദ് : റിയാദിനടുത്തുള്ള  മുസാഹ്മിയ എന്ന ചെറു പട്ടണത്തിലെ കലാ സാംസ്കാരിക മേഖലയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാഹോദര്യത്തിന്റെ വീര്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന OICC മുസാഹ്മിയ യൂണിറ്റ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും  പുതുവർഷത്തെ വരവേൽക്കാൻ  സംഘടിപ്പിച്ച “വരവേൽപ്പ് 2022” എന്ന പരിപാടി സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായി.

യൂണിറ്റ് പ്രസിഡന്റ് ജയൻ മാവിള അധ്യക്ഷത വഹിച്ച ചടങ്ങിൽ  OICC റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള  കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.  തുടർന്ന് നടന്ന കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി.

2022 വാർഷിക കലണ്ടർ ലിയോ ടെക് സൗദി എച്ച് ആർ മാനേജർ അബ്ദുൾ സലിം ആർത്തിയിൽ പ്രകാശനം ചെയ്തു, എംകെ ഫുഡ്സ് എംഡി റഹ്മാൻ മുനമ്പത്ത് ആദ്യ കോപ്പി OICC സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറക്കു നൽകി വിതരണോദ്ഘാടനം നടത്തി.

മഹാമാരി കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പൊതുപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ശിഹാബ് കൊട്ടുകാട് ,ഷംനാദ് കരുനാഗപ്പള്ളി, രഘുനാഥ് പറശ്ശിനിക്കടവ്, ഹുസൈൻ ചേലക്കര,  നിസാം പാരിപ്പള്ളി, ബാവ കമ്പ്രാത്തു, സജീർ പൂന്തുറ, ബാലു കുട്ടൻ, സുരേഷ് ശങ്കർ, ഷുക്കൂർ ആലുവ, ബഷീർ സാപ്ക്കോ, ഷെഫീഖ് കിനാലൂർ,  അമീർ പട്ടണത്ത്,  ഷാജി മഠത്തിൽ,  അബ്ദുൽ സലാം,  രാജൻ കാരിച്ചാൽ, അർഷാദ് എം ടി, അജയൻ ചെങ്ങന്നൂർ, അലക്സ് കൊട്ടാരക്കര, ഷെഫീഖ് പുര കുന്നിൽ, നിസാർ പള്ളിക്കശ്ശേരി,  സത്താർ കായംകുളം, സിദ്ദിഖ് കല്ലു പറമ്പൻ, നാസർ ലെയ്സ്, രാജു തൃശ്ശൂർ, സിജു റാന്നി തുടങ്ങിയവർ ആശംസകൾ നേർന്നു.

യൂണിറ്റ് സെക്രട്ടറി റഹീം കൊല്ലം സ്വാഗതവും പ്രോഗ്രാം കൺവീനർ സുനിൽ മുത്താന നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിന് ശ്യാംകുമാർ അഞ്ചൽ, ഷാനവാസ്,പ്രമോദ് കോഴിക്കോട്, ഷാഹുൽഹമീദ്, നൗഷാദ്, റെജി പി ജോസ്, മോഹൻദാസ് കടയ്ക്കാവൂർ, ലാൽ കരമന, പ്രതീഷ്, രാജീവ് ചെങ്ങന്നൂർ, ബാബു ഉസ്മാൻ, ഷമീർ,  സജിൻ, ബിജീഷ്, മജീദ്, സജീവ് കുമാർ, ശ്യാം, അഭിജിത്ത്, സതീശൻ, ദീപു കരമന,  ജിഷ,രമ്യ, അനുശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment